Motion Poster | നവാഗതനായ അമീന്‍ അസ്‌ലം സംവിധാനം ചെയ്യുന്ന 'മോമോ ഇന്‍ ദുബൈ' മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി

 




കൊച്ചി: (www.kvartha.com) നവാഗതനായ അമീന്‍ അസ്‌ലം സംവിധാനം ചെയ്യുന്ന 'മോമോ ഇന്‍ ദുബൈ' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. ശിശുദിനത്തോടനുബന്ധിച്ചാണ് അണിയറക്കാര്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കന്‍ട്രോളറായ ഹാരിസ് ദേശം നിര്‍മാതാവാവുന്ന ചിത്രം കൂടിയാണിത്. അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.  

Motion Poster | നവാഗതനായ അമീന്‍ അസ്‌ലം സംവിധാനം ചെയ്യുന്ന 'മോമോ ഇന്‍ ദുബൈ' മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി


ഹലാല്‍ ലൗ സ്റ്റോറി എന്ന ചിത്രത്തിനുശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മാണത്തിലും ഒരുങ്ങുന്ന  ഈ ഒരു ചില്‍ഡ്രന്‍സ്- ഫാമിലി ചിത്രമാണ്. സക്കരിയ, ഹാരിസ് ദേശം, പി ബി അനീഷ്, നഹല അല്‍ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം ഖയാം എന്നിവരാണ് ബി കെ ഹരിനാരായണന്‍, ഡോ. ഹിഖ്മത്തുള്ള എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത്.  


Keywords: News,Kerala,State,Kochi,Poster,Entertainment,Cinema,Facebook,Social-Media, Makers of 'Momo In Dubai' release motion poster  

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia