കുഞ്ഞാലിമരക്കാറില്‍ തന്റെ റോള്‍? വെളിപ്പെടുത്തലുമായി മേജര്‍ രവി
May 27, 2018, 14:09 IST
കൊച്ചി:(www.kvartha.com 27/05/2018) പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരക്കാറില്‍ തന്റെ റോള്‍ എന്താണെന്ന് വെളിപ്പെടുത്തി സംവിധായകന്‍ മേജര്‍ രവി. പ്രിയദര്‍ശന്‍ തന്റെ ഗുരുവാണെന്നും കുഞ്ഞാലിമരക്കാറില്‍ താന്‍ സഹസംവിധായകനാകുമെന്നും മേജര്‍ രവി പറഞ്ഞു. ഈ ചിത്രത്തിന് ശേഷം താന്‍ മോഹന്‍ലാലിനെ നായകനാക്കി ചിത്രമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആറാം തമ്പുരാന്‍ പോലെ നാടന്‍ സിനിമായാകും അത്. ഒന്ന് രണ്ട് കഥകള്‍ മനസ്സിലുണ്ടെന്നും മേജര്‍ രവി ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു. രണ്ട് കഥകളാണ് മോഹന്‍ലാലിനെ നായകനാക്കി ചെയ്യാന്‍ ആലോചിക്കുന്നത്. കഥ പൂര്‍ത്തിയാക്കിയെന്നും തിരക്കഥാ ജോലികള്‍ ബെന്നി പി നായരമ്പലത്തെ ഏല്‍പ്പിച്ചെന്നും മേജര്‍ രവി അറിയിച്ചു.
നിലവില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍. അതിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ അഭിനയിക്കും. പ്രിയദര്‍ശന്റെ ബിഗ്ബജറ്റ് ചിത്രം കുഞ്ഞാലിമരക്കാര്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷമേ മേജര്‍ രവി ചിത്രം ആരംഭിക്കുകയുള്ളൂ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Cinema, Entertainment, Facebook, Mohan Lal, Major Ravi,Major Ravi may assistant director in Kunjaali Marakkar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.