'ഞങ്ങള്‍ നിന്നെ സ്നേഹിച്ചിരുന്നു, പക്ഷെ ദൈവം അതിനേക്കാളേറെ നിന്നെ സ്നേഹിച്ചു'; വികാരഭരിതമായ കുറിപ്പിലൂടെ സഹോദരന്റെ വിയോഗം പങ്കുവെച്ച് നടി മഹി വിജ്
Jun 8, 2021, 14:42 IST
മുംബൈ: (www.kvartha.com 08.06.2021) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു നടി മഹി വിജിന്റെ സഹോദരന്‍. എന്നാല്‍ കോവിഡ് മഹാമാരിയില്‍ നിന്നും പ്രിയ സഹോദരനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. സോഷ്യല്‍ മീഡിയയില്‍ തന്റെ പ്രിയ സഹോദരന്‍ മരണത്തിന് കീഴടങ്ങിയെന്ന വിവരം പങ്കവയ്ക്കുകയാണ് നടി മഹി വിജ്. വികാരഭരിതമായ കുറിപ്പിലൂടെയാണ് സഹോദരന്റെ വിയോഗം നടി പങ്കുവച്ചത്.
'കുറച്ച് ദിവസങ്ങള്‍ പിന്നിലേക്ക് പോയി നിന്നെയൊന്നും മുറുകെ കെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ നിന്നെ സ്നേഹിച്ചിരുന്നു പക്ഷെ ദൈവം അതിനേക്കാളേറെ നിന്നെ സ്നേഹിക്കുന്നു' സഹോദരന്റെ ചിത്രത്തിനൊപ്പം നടി കുറിച്ചതിങ്ങനെ.
വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയില്‍ പ്രവേശിപ്പിച്ച സഹോദരന് കിടക്ക ലഭിക്കാനായി മഹി സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇത് കണ്ട നടന്‍ സോനു സൂദാണ് വേണ്ട സഹായ സൗകര്യങ്ങള്‍ ചെയ്തത്.
സോനുവും 25കാരനായ മഹിയുടെ സഹോദരന്റെ വിയോഗത്തെക്കുറിച്ച് പങ്കുവച്ചിട്ടുണ്ട്. രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് അറിഞ്ഞിട്ടും നിരന്തരം ഡോക്ടര്‍മാരുമായി സംസാരിച്ചിരുന്നുവെന്നും യാഥാര്‍ഥ്യത്തെക്കുറിച്ച് അവന്റെ മാതാപിതാക്കളോട് തുറന്നുപറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ലെന്നും സോനു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.