രാഷ്ട്ര പിതാവിന്റെ ഘാതകന് നാഥുറാം ഗോഡ്സെയുടെ ജീവിതം സിനിമയാകുന്നു; പ്രഖ്യാപിച്ചത് ഗാന്ധി ജയന്തി ദിനത്തില്‍
Oct 3, 2021, 17:23 IST
മുംബൈ: (www.kvartha.com 03.10.2021) രാഷ്ട്ര പിതാവിന്റെ ഘാതകന് നാഥുറാം ഗോഡ്സെയുടെ ജീവിതം സിനിമയാകുന്നു. ഗാന്ധിജിയുടെ 152-ാം ജന്മവാര്ഷിക ദിനമായിരുന്ന ശനിയാഴ്ചയാണ് നാഥുറാം ഗോഡ്സെയുടെ പേരില്‍ മഹേഷ് മഞ്ജരേകര്‍ സിനിമ പ്രഖ്യാപിച്ചത്. സ്വതന്ത്ര വീര്‍ സവര്‍കര്‍, വൈറ്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഹേഷ് മഞ്ജരേകറും ലെജന്‍ഡ് ഗ്ലോബല്‍ പിക്ചേഴ്സും കൈകോര്‍ക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഗോഡ്സെ.
ചിത്രത്തിന്റെ ടീസര്‍ മഞ്ജരേകര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. ആരാണ് ശരി ആരാണ് തെറ്റ് എന്ന് തീരുമാനിക്കാന്‍ പ്രേക്ഷകരെ അനുവദിക്കുക എന്നതാണ് 'ഗോഡ്സെ'യുടെ ഉദ്ദേശ്യമെന്ന് സംവിധായകന് മഹേഷ് മഞ്ജരേകര്‍ പറഞ്ഞു.
'നാഥുറാം ഗോഡ്സെയുടെ കഥ എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്നിരുന്നു. ഈ സ്വഭാവത്തിലുള്ള ഒരു സിനിമയുമായി മുന്നോട്ടു വരാന്‍ വളരെയധികം ധൈര്യം ആവശ്യമാണ്. ഇത്തരം വിഷയങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത കഥപറച്ചിലിലും വിശ്വസിക്കുന്നു. ഗാന്ധിക്കെതിരെ വെടിവെച്ച ആള് എന്നല്ലാതെ ഗോഡ്സെയെ കുറിച്ച് ആളുകള്‍ക്ക് അധികമൊന്നും അറിയില്ല. അദ്ദേഹത്തിന്റെ കഥ പറയുമ്പോള്‍, ഞങ്ങള്‍ ആരെയും സംരക്ഷിക്കാനോ ആര്‍ക്കെതിരെയും സംസാരിക്കാനോ ആഗ്രഹിക്കുന്നില്ല. ആരാണ് ശരിയെന്നോ തെറ്റെന്നോ അത് പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കും'-മഞ്ജരേകര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സന്ദീപ് സിങ്ങിന്റെ ഹൗസ് ലെജന്‍ഡ് ഗ്ലോബല്‍ സ്റ്റുഡിയോയും രാജ് ഷാന്ദിലിയാസിന്റെ തിങ്ക് ഇങ്ക് പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളെ ഇനിയും നിശ്ചയിച്ചിട്ടില്ല. അടുത്ത വര്‍ഷം മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപോര്‍ട്.
Keywords: News, National, India, Mumbai, Entertainment, Cinema, Mahatma Gandhi, Mahesh Manjrekar Announces New Film 'Godse' On Gandhi Jayanti
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.