എന്നേക്കും അതിനപ്പുറവും നിനക്കൊപ്പം, ഭാര്യയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് മഹേഷ് ബാബു

 


മുംബൈ: (www.kvartha.com 10.02.2021)  തെന്നിന്ത്യൻ സിനിമാ താരങ്ങളില്‍ എല്ലാവരുടെയും പ്രിയങ്കരനും ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻമാരില്‍ ഒരാളാണ് മഹേഷ് ബാബു. മഹേഷ് ബാബുവിന്റെ നമ്രത ഷിരോദ്‍കറിന്റെയും പതിനാറാം വിവാഹ വാര്‍ഷികമാണ് ബുധനാഴ്ച. ഇപ്പോഴിതാ മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ മ്രത ഷിരോദ്‍കറിന്റെ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച. പരസ്‍പര വിശ്വാസവും സ്‍നേഹവുമാണ് തങ്ങളുടെ ബന്ധത്തിന് കാരണമെന്ന് നമ്രത ഷിരോദ്‍കര്‍ പറഞ്ഞു. മഹേഷ് ബാബുവിന് ഒപ്പമുള്ള ഫോട്ടോയും നമ്രത ഷിരോദ്‍കര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എന്നേക്കും അതിനപ്പുറവും നിനക്കൊപ്പം എന്നാണ് മഹേഷ് ബാബു എഴുതിയിരിക്കുന്നത്.

എന്നേക്കും അതിനപ്പുറവും നിനക്കൊപ്പം, ഭാര്യയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് മഹേഷ് ബാബു

'ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള ചെറിയ ചേരുവയില്‍ പ്രണയ വിശ്വാസത്തിന്റെയും പരസ്‍പര വിശ്വാസത്തിന്റെയും ദൃഢമായ ഒരു മിശ്രിതമുണ്ട്. എല്ലാം ഞങ്ങള്‍ക്ക് ഒന്നിച്ചാണ്. എന്നെന്നേക്കുമായി. വിവാഹ വാര്‍ഷിക ആശംസകള്‍ മഹേഷ് ബാബു, കൂടുതൽ കൂടുതൽ സ്നേഹം എന്നാണ് നമ്രത ഷിരോദ്‍കര്‍ എഴുതിയിരിക്കുന്നത്' .

മഹേഷ്‍ ബാബുവും നമ്രത ഷിരോദ്‍കറും വംശി എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും 2005 ഫെബ്രുവരി 10നാണ് വിവാഹിരായി. ഇരുവര്‍ക്കും 2006ല്‍ ഗൗതം എന്ന മകനും 2012ല്‍ സിതാര എന്ന മകളും ജനിച്ചു.

Keywords:  News, India, Film, Cinema, Actor, Actress, Entertainment, Marriage, wedding, Mumbai, Chennai, Mahesh babu, Namrata Shirodkar, Wedding anniversary, Mahesh Babu wishes his wife a happy wedding anniversary.   
< !- START disable co
py paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia