ദിലീപിന്റെ തോളില്‍ ചാഞ്ഞുകിടന്ന് മഹാലക്ഷ്മി, വൈറലായി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള പുതിയ ചിത്രം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 03.03.2021) ദിലീപിന്റെ തോളില്‍ ചാഞ്ഞുകിടന്ന് മഹാലക്ഷ്മി, വൈറലായി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള പുതിയ ചിത്രം. കണ്ണൂര്‍ വിമാനത്താവളത്തില്‍ ദിലീപും കാവ്യയും മകള്‍ക്കൊപ്പം എത്തിയപ്പോള്‍ ആരോ പകര്‍ത്തിയതാണ് ഈ ചിത്രം. ദിലീപിന്റെ തോളില്‍ ചാഞ്ഞുകിടക്കുന്ന മഹാലക്ഷ്മിയെയാണ് ഫോട്ടോയില്‍ കാണാനാവുക.

മീനാക്ഷിക്കെന്ന പോലെ ദിലീപിന്റെ മകള്‍ മഹാലക്ഷ്മിക്കും ആരാധകര്‍ ഏറെയാണ്. മഹാലക്ഷ്മിയുടെ ഫോട്ടോയ്ക്കായി കാത്തിരിക്കുകയാണ് ദിലീപ് ഫാന്‍സ്. കഴിഞ്ഞ ദിവസം മഹാലക്ഷ്മിയുടെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകളെ കയ്യിലെടുത്ത് നില്‍ക്കുന്ന ദിലീപിന്റെ ഫോട്ടോയാണ് ഫാന്‍സ് പേജുകളിലൂടെ പുറത്തുവന്നത്. ദിലീപിനു തൊട്ടടുത്തായി കാവ്യയും ഉണ്ടായിരുന്നു. ദിലീപിന്റെ തോളില്‍ ചാഞ്ഞുകിടന്ന് മഹാലക്ഷ്മി, വൈറലായി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള പുതിയ ചിത്രം
Aster mims 04/11/2022 പക്ഷേ, ഫോട്ടോയില്‍ മഹാലക്ഷ്മിയുടെ മുഖം കാണാന്‍ കഴിയുമായിരുന്നില്ല. ഇതിന്റെ നിരാശ കമന്റിലൂടെ ആരാധകര്‍ പങ്കുവയ്ക്കുകയും ചെയ്തു. അതിനിടെയാണ് ആരാധകരുടെ നിരാശ മാറ്റുന്ന തരത്തില്‍ മഹാലക്ഷ്മിയുടെ പുതിയൊരു ഫോട്ടോ കൂടി പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഈ ഫോട്ടോയില്‍ മഹാലക്ഷ്മിയുടെ മുഖം ചെറുതായി കാണാം.

ഏതാനും ദിവസങ്ങളായി ദിലീപിന്റെയും കാവ്യയുടെയും നിരവധി ഫോട്ടോകള്‍ ഫാന്‍ പേജുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. കാവ്യയുടെ നാടായ നീലേശ്വരം മന്ദംപുറത്ത് കാവില്‍ ഇരുവരും തൊഴാന്‍ എത്തിയതിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഏറെ കാലത്തിനുശേഷമാണ് ദിലീപ് കാവ്യയ്‌ക്കൊപ്പം നീലേശ്വരത്തെത്തുന്നത്.

മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് മകളുടെ ചിത്രം ദിലീപ് ആദ്യമായി പങ്കുവച്ചത്. പിന്നീട് 'മൈ സാന്റാ'യുടെ ഫോട്ടോഷൂട്ടിനിടയില്‍ എടുത്ത ദിലീപിന്റെയും മകളുടെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രം തിയേറ്ററില്‍ എത്തിയ സന്തോഷം പങ്കുവച്ചുകൊണ്ട് ദിലീപ് പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് ദിലീപിനൊപ്പം മഹാലക്ഷ്മിയും പ്രത്യക്ഷപ്പെട്ടത്.

Keywords:  Mahalakshmi leaning on Dileep's shoulder, viral new photos from Kannur Airport, Kannur, News, Cinema, Kavya Madhavan, Dileep, Actress, Actor, Daughter, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia