മഹാഭാരതം കേരളത്തിൽ മാത്രം രണ്ടാമൂഴം; ശശികലയുടെ ഭീഷണിമൂലമല്ല പേരുമാറ്റമെന്ന് നിർമാതാവ്
Jun 5, 2017, 06:57 IST
അബുദാബി: (www.kvartha.com 05.06.2017) മോഹൻലാൽ ഭീമന്റെ വേഷത്തിലെത്തുന്ന ചിത്രം മലയാളത്തിൽ നിർമിക്കുക രണ്ടാമൂഴം എന്ന പേരിൽ. എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്‌പദമാക്കി പവി എ ശ്രീകുമാർ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാൽ ഭീമന്റെ വേഷത്തിലെത്തുന്ന ചിത്രത്തിന് നേരത്തെ മഹാഭാരതം എന്നാണ് പേര് നിശ്ചയിച്ചിരുന്നെങ്കിലും ചിത്രം രണ്ടാമൂഴം എന്ന പേരിൽ തന്നെ പുറത്തിറങ്ങുമെന്ന് നിർമാതാവ് ബി ആർ ഷെട്ടി വ്യക്തമാക്കി.
ചിത്രത്തിന് മഹാഭാരതം എന്ന് പേരിടുന്നതിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല രംഗത്തെത്തിയിരുന്നു. മഹാഭാരതം എന്ന പേരിൽ സിനിമ പുറത്തിറക്കാൻ അനുവദിക്കില്ലെന്നും ശശികല വെല്ലുവിളിച്ചു. എന്നാൽ ഭീഷണി കാരണമല്ല ചിത്രത്തിന്റെ പേര് മാറ്റുന്നതെന്നും എം ടിയോടുള്ള ആദരസൂചകമായിട്ടാണെന്നും ഷെട്ടി പറഞ്ഞു.
ആയിരം കോടിരൂപ മുടക്കി നിർമിക്കുന്ന സിനിമയ്ക്ക് രണ്ടു ഭാഗങ്ങളുണ്ടാവും. ആദ്യ ഭാഗത്തിന്റെ ചിത്രീകരണം അടുത്ത വർഷം തുടങ്ങിയേക്കും. 2020- ലാണ് റിലീസ്. ആദ്യ ഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളിൽ രണ്ടാം ഭാഗമെത്തും. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിൽ സിനിമ ചിത്രീകരിക്കും. മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും ഡബ്ബ് ചെയ്യും.
അതേസമയം, ചിത്രത്തിന് എല്ലാവിധ പിന്തുണയും അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി നിർമാതാവായ ബി ആർ ഷെട്ടിക്ക് കത്തയച്ചു. ഇന്ത്യയുടെ അഭിമാനമായി മാറാൻ പോകുന്ന ചിത്രത്തിന് വേണ്ടി താൻ കാത്തിരിക്കുകയാണെന്നും മോഡി ഷെട്ടിക്ക് അയച്ച കത്തിൽ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: ‘Mahabharata’ is to be made with master versions in three languages -- Malayalam, English and Hindi. It will be dubbed and sub-titled in all Indian languages as well as major foreign languages.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.