മാസ്റ്റര്‍ സിനിമ ചോര്‍ന്ന സംഭവത്തില്‍ മദ്രാസ് ഹൈകോടതിയുടെ നിര്‍ണായക ഇടപെടല്‍; 400 വ്യാജ വെബ് സൈറ്റുകള്‍ നിരോധിച്ചു
Jan 12, 2021, 13:15 IST
ചെന്നൈ: (www.kvartha.com 12.01.2021) മാസ്റ്റര്‍ സിനിമ ചോര്‍ന്ന സംഭവത്തില്‍ 400 വ്യാജ വെബ് സൈറ്റുകള്‍ നിരോധിച്ച് മദ്രാസ് ഹൈകോടതി. വെബ്സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍ ടെലികോം സേവന ദാതാക്കളായ എയര്‍ടെല്‍, ജിയോ, വൊഡഫോണ്‍, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. അതോടൊപ്പം സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിലെ രംഗങ്ങള്‍ പ്രചരിപ്പിക്കുന്ന അകൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും കോടതി നിര്‍ദേശം നല്‍കി.
വിജയ് ചിത്രമായ മാസ്റ്ററിന്റെ ക്ലൈമാക്‌സ് ചോര്‍ന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സിനിമയുടെ പ്രധാന ഭാഗങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബുധനാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.