ചെന്നൈ: (www.kvartha.com 21.04.2017) ധനുഷ് മകനാണെന്ന് ആരോപിച്ച് കോടതിയെ സമീപിച്ച വൃദ്ധ ദമ്പതികൾക്ക് തിരിച്ചടി. താരത്തിനെതിരെ കതിരേശന്‍-മീനാക്ഷി ദമ്പതികൾ സമർപ്പിച്ച കേസ് മദ്രാസ് ഹൈക്കോടതി തള്ളി.
സ്‌കൂളിൽ പഠിക്കുമ്പോൾ സിനിമാ മോഹവുമായി നാടുവിട്ട തങ്ങളുടെ മകന്‍ കലൈസെല്‍വനാണ് ധനുഷെന്നായിരുന്നു വൃദ്ധ ദമ്പതികളുടെ വാദം. മാസംതോറും തങ്ങള്‍ക്ക് 65,000 രൂപ ചിലവിന് നല്‍കണമെന്നും ഇവർ കോടതിയിൽ ആവശ്യപ്പെട്ടു. തെളിവായി ധനുഷിന്റെ ശരീരത്തിലെ രണ്ടു അടയാളങ്ങളും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കോടതിയുടെ പരിശോധനയില്‍ അടയാളങ്ങള്‍ കണ്ടെത്താനായില്ല. ധനുഷ് ലേസര്‍ ചികിത്സയിലൂടെ അവ മായ്ച്ചു കളഞ്ഞെന്നായിരുന്നു ആരോപണം. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇത് നിരസിച്ചു.
ധനുഷ് തങ്ങളുടെ മകനാണെന്ന് തെളിയിക്കാന്‍ ഡി എന്‍ എ പരിശോധന നടത്താന്‍ തയ്യാറാണെന്നും ദമ്പതികള്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് തന്റെ സ്വകാര്യതയെ ചോദ്യം ചെയ്യലാണെന്നും അതിന് തയ്യാറല്ലെന്നും ധനുഷ് വാദിച്ചു. തുടര്‍ന്നാണ് കേസ് തള്ളിയെന്ന് മദ്രാസ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.
നേരത്തെ ഇവരുടെ മകനല്ലെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ താരം കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ആ രേഖകളെല്ലാം വ്യാജമാണെന്നും യഥാർത്ഥ രേഖകൾ തങ്ങളുടെ പക്കലുള്ളതാണെന്നും ദമ്പതികൾ വാദിച്ചിരുന്നു.
Summary: The Madras High Court today allowed the plea of Tamil actor Dhanush for quashing an elderly couple’s lawsuit claiming that he was their runaway son and seeking maintenance
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.