52-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങില്‍ അതിഥികളായി മനോജ് ബാജ്‌പേയിയും മാധുരി ദീക്ഷിതും
Nov 28, 2021, 17:44 IST
പനാജി : (www.kvartha.com 28.11.2021) 52-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങില്‍ അതിഥികളായി മനോജ് ബാജ്‌പേയിയും മധുരി ദീക്ഷിതും. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ശ്യാമപ്രസാദ് മുഖര്‍ജി ഓഡിറ്റോറിയത്തില്‍ സമാപന ചടങ്ങുകള്‍ തുടങ്ങിയത്. അഷ്ഖര്‍ ഫര്‍ഹാദിയുടെ 'എ ഹീറോ' ആണ് സമാപന ചിത്രം.
ഒന്‍പത് ദിവസം നീണ്ട മേളയില്‍ 73 രാജ്യങ്ങളില്‍ നിന്ന് 148 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തി. സുവര്‍ണമയൂര പുരസ്‌കാരത്തിനുള്ള മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.
നിഖില്‍ മഹാജന്‍ സംവിധാനം ചെയ്ത 'ഗോദാവരി', നിപുണ്‍ അവിനാഷ് ധര്‍മാധികാരി സംവിധാനം ചെയ്ത 'മേ വസന്തറാവു' (മറാഠി ചിത്രങ്ങള്‍), എയ്മി ബറുവ സംവിധാനം ചെയ്ത ദിമാസ ഭാഷാചിത്രമായ 'സെംഖോര്‍' എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ ഇന്‍ഡ്യന്‍ ചിത്രങ്ങള്‍.
ഇറാനിയന്‍ സംവിധായിക രക്ഷന്‍ ബനിതേമാദ്, ബ്രിടിഷ് നിര്‍മാതാവ് സ്റ്റീഫന്‍ വൂളെ, കൊളംബിയന്‍ സംവിധായകന്‍ സിറോ ഗരേര, ശ്രീലങ്കന്‍ സംവിധായകന്‍ വിമുഖി ജയസുന്ദര, സംവിധായകനും നിര്‍മാതാവുമായ നില മധപ് പാണ്ഡ എന്നിവരടങ്ങുന്ന ജൂറിയാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിലുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.
മികച്ച ചിത്രത്തിന് സുവര്‍ണമയൂരവും 40 ലക്ഷം രൂപയും ലഭിക്കും. മികച്ച സംവിധായിക/ സംവിധായകന്‍ നടി, നടന്‍ എന്നിവര്‍ക്ക് രജതമയൂരവും 10 ലക്ഷം രൂപയും ലഭിക്കും.

Keywords: Madhuri Dixit, Manoj Bajpayee, Prasoon Joshi and others to attend IFFI 52 closing ceremony, Goa, News, Cinema, Award, Actress, Cine Actor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.