SWISS-TOWER 24/07/2023

മമ്മൂട്ടിക്ക് മുന്നില്‍ പതറി സണ്ണി ലിയോണ്‍, ഒന്നും ചെയ്യാനാകാതെ താരം

 


ചെന്നൈ: (www.kvartha.com 11.04.2019) മമ്മൂട്ടിക്ക് മുന്നില്‍ പതറി ബോളിവുഡ് താരറാണി സണ്ണി ലിയോണ്‍. മധുരരാജയുടെ ലൊക്കേഷനില്‍ മമ്മൂട്ടിയെ ആദ്യം കണ്ടപ്പോഴായിരുന്നു സണ്ണി ലിയോണ്‍ ഒന്നും പ്രതികരിക്കാനാകാതെ പകച്ചുനിന്നത്. മധുരരാജയുടെ തിരക്കഥാകൃത്ത് ഉയകൃഷ്ണയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മധുരരാജയിലെ ലുക്കില്‍ വലിയ ഭാരമുള്ള സ്വര്‍ണമാലയും വളയും മീശയും എല്ലാം കണ്ട സണ്ണി ലിയോണ്‍ ഒന്നു പരുങ്ങി. മമ്മൂട്ടി പരിചയപ്പെടാനായി അടുത്തേക്ക് വന്നപ്പോഴും മറുപടി പറയാനാകാതെ നില്‍ക്കുകയായിരുന്നു സണ്ണി ലിയോണ്‍. ഐറ്റം ഡാന്‍സുമായാണ് സണ്ണി സിനിമയിലെത്തുന്നത്.
മമ്മൂട്ടിക്ക് മുന്നില്‍ പതറി സണ്ണി ലിയോണ്‍, ഒന്നും ചെയ്യാനാകാതെ താരം

''സണ്ണി ലിയോണ്‍ ചെയ്യുന്ന നൃത്തരംഗത്തില്‍ മമ്മൂട്ടിയും എത്തുന്നുണ്ട്. എന്നാല്‍ ചുവടുവെയ്ക്കുന്നില്ല. ഇതിലേക്ക് വരുന്നതിനു മുമ്പേ മമ്മൂട്ടിയെക്കുറിച്ച് പഠിച്ചു വച്ചിരുന്നു. മമ്മൂക്ക ആളിത്തിരി ചൂടനാണെന്നും സ്ത്രീകളോട് അടുത്തിടപെടാത്ത ആളാണെന്നുമെല്ലാം നടി നേരത്തെ അറിഞ്ഞു വെച്ചു. മാത്രമല്ല, മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ മഹാനടനും. അങ്ങനെയൊരു നടന്റെ സിനിമയില്‍ ഒരു ഐറ്റം ഡാന്‍സ് എന്തിന് എന്ന സംശയം അവര്‍ക്കുണ്ടായിരുന്നു. രണ്ടാം ദിവസം മമ്മൂട്ടി ലൊക്കേഷനില്‍ എത്തി. വലിയ ഭാരമുള്ള സ്വര്‍ണമാലയും വളയും മീശയും എല്ലാം കൂടിയ ലുക്കില്‍ മമ്മൂട്ടിയെ കണ്ടപ്പോള്‍ തന്നെ സണ്ണിലിയോണ്‍ ഒന്നു പേടിച്ചു. അദ്ദേഹം പരിചയപ്പെടാനായി അടുത്തേക്ക് വന്നപ്പോഴും മറുപടി പറയാനാകാതെ നില്‍ക്കുകയായിരുന്നു സണ്ണി ലിയോണ്‍. പിന്നീട് അദ്ദേഹം ഞങ്ങളോടൊക്കെ സംസാരിക്കുന്നതു കണ്ട് കണ്ടാണ് അവര്‍ക്ക് ആ പേടി മാറിയത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് സണ്ണി സെറ്റിലെ എല്ലാവരുമായി അടുത്തു.'' സംവിധായകന്‍ വൈശാഖിനൊപ്പം ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടയില്‍ ഉദയകൃഷ്ണ പറഞ്ഞു.

നിരവധി താരങ്ങളുമായി എത്തുന്ന മധുരരാജ വെള്ളിയാഴ്ച തീയറ്ററുകളിലെത്തും. നെടുമുടി വേണു, സലിംകുമാര്‍, നരെയ്ന്‍, രമേഷ് പിഷാരടി, അജു വര്‍ഗീസ്, വിജയരാഘവന്‍, ബൈജു ജോണ്‍സണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Mammootty, Sunny Leona, film, Cinema, Entertainment, News, Madhura Raja: Sunny Leone had researched on Mammootty before coming down for shoot 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia