തമിഴ് റീമേക്കില്‍ ചാര്‍ലിയായി മാധവന്‍

 


ADVERTISEMENT

(www.kvartha.com 27.04.2016) ചാര്‍ലിയുടെ തമിഴ് റീമേക്കില്‍ മാധവന്‍ നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്. ദുല്‍ഖറിനെയും ചാര്‍ലി ടീമിനെയും അഭിനന്ദിച്ച് മാധവന്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തതോടെയാണ് വാര്‍ത്ത പരന്നുതുടങ്ങിയത്. ചാര്‍ലി സിനിമ കണ്ടു. നന്നായിട്ടുണ്ട്. സുന്ദരി പെണ്ണേ എന്ന ഗാനം തനിക്ക് ഏറെ ഇഷ്ടമായി. നിങ്ങളുടെ ടീം നന്നായിട്ടുണ്ട്. ദുല്‍ഖറിന്റെ പാട്ടും ഇഷ്ടമായി എന്നാണ് മാധവന്റെ ട്വീറ്റ്.

ചാര്‍ലിയില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത പരന്നതോടെ ചിത്രത്തില്‍ അഭിനയിക്കാനായി
തമിഴ് റീമേക്കില്‍ ചാര്‍ലിയായി മാധവന്‍
തന്നെ സമീപിച്ചിരുന്നതായി മാധവന്‍ പറഞ്ഞിരുന്നു. ഇരുതിസിട്രു ആണ് മാധവന്റെ ഒടുവില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം. ബോളിവുഡില്‍ തനു വെഡ്‌സ് മനു റിട്ടേണ്‍സും .

രണ്ടു ചിത്രങ്ങളും വലിയ ഹിറ്റായിരുന്നു. ഇപ്പോള്‍ താരം കഥാപാത്രങ്ങള്‍ ശ്രദ്ധയോടുകൂടിയാണ് തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ ചാര്‍ലിയാകാന്‍ താരം സമ്മതം നല്‍കുമോ എന്നാണ് ആരാധകരുടെ ചോദ്യം.

Also Read:
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കുഞ്ഞിരാമന്റെ പ്രചാരണബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു

Keywords:  Madhavan In Charlie Remake, Actor, Bollywood, Mollywood, Twitter, Cinema, Dulkar Salman, Entertainment, News, Song.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia