SWISS-TOWER 24/07/2023

'ഭാവിയില്‍ അങ്ങയുടെ പേര് ഡോക്ടര്‍ മസാല ഐസക്ക് എന്നാവാതിരിക്കട്ടെ'; ലണ്ടന്‍ സ്റ്റോക് എക്‌സ്ചേഞ്ചില്‍ മുഴങ്ങിയത് മരണമണി, മസാല ബോണ്ട് വിഷയത്തില്‍ തോമസ് ഐസക്കിനെ രൂക്ഷമായി വിമര്‍ശിച്ച് എം കെ മുനീര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 28.05.2019) മസാല ബോണ്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം കെ മുനീര്‍. ഭാവിയില്‍ അങ്ങയുടെ പേര് മസാല ഐസക്ക് എന്നാവാതിരിക്കട്ടെയെന്ന് എം കെ മുനീര്‍, തോമസ് ഐസക്കിനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു. സാധാരണ സാമ്പത്തിക നഷ്ടമുണ്ടാക്കി പൊളിഞ്ഞ സിനിമകളെ പറയാനാണ് മസാല എന്ന പദം ചേര്‍ക്കുന്നതെന്നും മുനീര്‍ നിയമസഭയില്‍ പറഞ്ഞു. മുനീറിന്റെ പ്രസ്താവന തോമസ് ഐസക് ഉള്‍പ്പെടെ ഉള്ളവരില്‍ ഏറെ നേരം ചിരി പടര്‍ത്തി.

'ഭാവിയില്‍ അങ്ങയുടെ പേര് ഡോക്ടര്‍ മസാല ഐസക്ക് എന്നാവാതിരിക്കട്ടെ'; ലണ്ടന്‍ സ്റ്റോക് എക്‌സ്ചേഞ്ചില്‍ മുഴങ്ങിയത് മരണമണി, മസാല ബോണ്ട് വിഷയത്തില്‍ തോമസ് ഐസക്കിനെ രൂക്ഷമായി വിമര്‍ശിച്ച് എം കെ മുനീര്‍

ലണ്ടന്‍ സ്റ്റോക് എക്‌സ്ചേഞ്ചില്‍ മുഖ്യമന്ത്രി മണി മുഴക്കിയത് വലിയ കാര്യമല്ല, അത് എല്ലാ ദിവസവും ആരെങ്കിലുമൊക്കെ ചെയ്യുന്നതാണ്, ഇടവകയില്‍ ആരെങ്കിലും മരിച്ചാല്‍ മുഴക്കുന്ന മരണമണിയാണ് ലണ്ടന്‍ സ്റ്റോക് എക്‌സ്ചേഞ്ചില്‍ മുഴങ്ങിയതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. മസാല ബോണ്ടിലെ വ്യവസ്ഥകള്‍ ദുരൂഹമാണെന്നും സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും അതിനാല്‍ തന്നെ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടു. കെഎസ് ശബരീനാഥന്‍ എംഎല്‍എ നല്‍കിയ നോട്ടീസനുസരിച്ച് സഭയില്‍ പ്രത്യേക ചര്‍ച്ച ആകാമെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, M.K.Muneer, London, Thomas Issac, Cinema, Chief Minister, State, Government, M K Muneer speaks against thomas issac
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia