'നോട്ട'ത്തിലെ പാട്ട് വിവാദം: പി ജയചന്ദ്രനോട് മാപ്പു ചോദിച്ച് എം ജയചന്ദ്രന്‍

 


കോഴിക്കോട്: (www.kvartha.com 23.05.2017) പ്രശസ് ത ഗായകന്‍ പി ജയചന്ദ്രന്‍ പാടിയ 'നോട്ടം' സിനിമയിലെ പാട്ട് താന്‍ മാറ്റി പാടിയതിന് വിശദീകരണവുമായി സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. പാട്ടിന് പൂര്‍ണത കുറവായതുള്‍പ്പെടെ പരിഗണിച്ചാണ് നോട്ടത്തില്‍ പി ജയചന്ദ്രന്റെ പാട്ട് ഉപയോഗിക്കാതിരുന്നത്. താന്‍ ഏറ്റവും ബഹുമാനിക്കുന്ന ഗായകനാണ് ജയചന്ദ്രന്‍. താന്‍ ചെയ് തത് തെറ്റാണെന്ന് അദ്ദേഹത്തിനു തോന്നുന്നുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും എം ജയചന്ദ്രന്‍ വിശദീകരിച്ചു.

ഗായകനെ മാറ്റിയത് അറിയിച്ചില്ലെന്ന പി ജയചന്ദ്രന്റെ ആക്ഷേപത്തിനു മറുപടി പറയാനുണ്ടെങ്കിലും അത് തുറന്നുപറയുന്നില്ല. ആര്‍ക്കും വേദനയുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതില്‍ തന്റെ ഭാഗത്ത് ന്യായമുണ്ടെന്നും കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു. നോട്ടം എന്ന സിനിമയില്‍ താന്‍ പാടിയ പാട്ട് ഉള്‍പ്പെടുത്താതെയും തന്നെ അറിയിക്കാതെയും എം ജയചന്ദ്രന്റെ ശബ്ദത്തിലാണ് പുറത്തു വന്നത്. ഇക്കാര്യം പി ജയചന്ദ്രന്‍ തന്റെ 'ഏകാന്തപഥികന്‍ ഞാന്‍' എന്ന ആത്മകഥയില്‍ തുറന്നെഴുതിയിരുന്നു.

എം ജയചന്ദ്രന്റെ വിശദീകരണത്തോടെ വിവാദം പുതിയ മാനത്തിലേക്ക് കടക്കുകയാണ്. 'സൈഗാള്‍ പാടുകയാണ്' എന്ന ചിത്രത്തില്‍ പി ജയചന്ദ്രനെ പാടാന്‍ വിളിച്ചപ്പോഴുള്ള അനുഭവവും എം ജയചന്ദ്രന്‍ പങ്കുവെച്ചു. ചിത്രത്തില്‍ ഹിന്ദുസ്ഥാനി സംഗീതത്തിലുള്ള പാട്ടിനായി ജയചന്ദ്രനെ വിളിച്ചിരുന്നു. പാട്ടിനെ കുറിച്ചു പറഞ്ഞപ്പോള്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. പകരം ശങ്കര്‍മഹാദേവനാണ് ആ ഗാനം പാടിയത്. അദ്ദേഹത്തോടൊപ്പം കൂടുതല്‍ പാട്ടുകള്‍ ചെയ്യുക എന്നതു വലിയ അവസരമാണ്. അതിനായി താന്‍ കൂടുതല്‍ ആഗ്രഹിക്കുന്നുണ്ടെന്നും എം ജയചന്ദ്രന്‍ പറഞ്ഞു.

മലയാള സിനിമയില്‍ എക്കാലവും കോപ്പിയടി പാട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്നും എം ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജി ദേവരാജന്‍ സത്യത്തിനും നീതിക്കും വേണ്ടി പ്രവര്‍ത്തിച്ചയാളാണ്. തന്റെ മറ്റു ഗുരുക്കന്‍മാരും സംഗീതത്തിലെ സത്യത്തിനും നീതിയ് ക്കും വേണ്ടി നടന്നവരാണ്. താനും അതേ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്.

അധാര്‍മികമായ രീതിയില്‍ പ്രവര്‍ത്തിക്കില്ല. ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധമാണ് തന്റെ 'വരിക ഗന്ധര്‍വ ഗായക' പുസ് തകത്തില്‍ വിവരിക്കുന്നത്. രണ്ട് വര്‍ഷത്തോളമെടുത്താണ് പുസ് തകം എഴുതിയത്. ഇത് വായിക്കുന്ന പുതുതലമുറയിലെ സംഗീത സംവിധായകര്‍ക്ക് പഠിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ജി ദേവരാജന്‍ മാസ്റ്ററെ കുറിച്ചുള്ള പുസ് തകത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക ജീവിതത്തിന് മാറ്റം വന്നപ്പോള്‍ സിനിമയിലും ആ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതോടൊപ്പം സംഗീതവും മാറി. ഒരു യാഥാര്‍ത്ഥ സംഗീതജ്ഞന്‍ സംഗീതത്തില്‍ വ്യാപൃതനാവണമെന്നാണ് താന്‍ പഠിച്ചിട്ടുള്ളത്. ഇന്ന് പലതും മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 'നോട്ട'ത്തിലെ പാട്ട് വിവാദം: പി ജയചന്ദ്രനോട് മാപ്പു ചോദിച്ച് എം ജയചന്ദ്രന്‍

ജി ദേവരാജന്‍ മാസ്റ്ററുടെ സംഗീത ജീവിതത്തെകുറിച്ച് എം ജയചന്ദ്രന്‍ എഴുതിയ വരിക ഗന്ധര്‍വ ഗായക പുസ് തക പ്രകാശനം ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കോഴിക്കോട് കെ പി കേശവ മേനോന്‍ ഹാളില്‍ നടക്കും. എം ടി വാസുദേവന്‍ നായരില്‍നിന്ന് ദേവരാജന്‍ മാസ്റ്ററുടെ പത് നി ലീലാമണി ദേവരാജനാണ് പുസ് തകം ഏറ്റുവാങ്ങുക.

Also Read:
സ്‌കൂളിന് സമീപത്തെ കെട്ടിടം കെ ടി ഡി സിയുടെ ബിയര്‍പാര്‍ലറിന് വിട്ടുകൊടുക്കാനുള്ള നഗരസഭാതീരുമാനം വിവാദത്തില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: M. Jayachandran apologizes P. Jayachandran, Kozhikode, Music Director, Media, Controversy, Cinema, Song, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia