പുതുച്ചേരിയിൽ ആഡംബര വാഹനങ്ങൾ രജിസ്റ്റർ ചെയ്ത കേസ്; സുരേഷ് ഗോപി ജാമ്യമെടുത്തു
Feb 5, 2021, 15:50 IST
കൊച്ചി: (www.kvartha.com 05.02.2021) വ്യാജവിലാസത്തിൽ പുതുച്ചേരിയിൽ ആംഡബര വാഹനങ്ങള്‍ രജിസ്റ്റർ ചെയ്ത കേസിൽ നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി കോടതിയിലെത്തി ജാമ്യമെടുത്തു.
പുതുച്ചേരി രജിസ്ട്രേഷനിൽ രണ്ട് ഓഡി കാറുകൾ വ്യാജ വിലാസത്തിലാണ് രജിസ്റ്റർ ചെയ്തതെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. പുതുച്ചേരി ചാവടിയിലെ കാർത്തിക അപാർട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്നുവെന്ന് വ്യാജ വിലാസമുണ്ടാക്കിയാണ് വാഹനങ്ങൾ സുരേഷ് ഗോപി രജിസ്റ്റർ ചെയ്തതെന്നായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്.
2016 ൽ ആയിരുന്നു 75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യൂ 7 എന്ന കാർ സുരേഷ് ഗോപി വ്യാജ വിലാസത്തില്‍ പുതുച്ചേരി രജിസ്റ്റര്‍ ചെയ്തത്.20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഡംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും.

ഇതൊഴിവാക്കാനാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പുതുച്ചേരിയില്‍ ഫ്ളാറ്റ് ടാക്സ്. മിക്ക ആഡംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാകും.
Keywords: Kerala, News, Suresh Gopi, Car, Income Tax, Kochi, Bail, Court, Puducherry, Luxury vehicles, MP, Actor, Cinema, Luxury vehicles registered in Puducherry; Suresh Gopi released on bail.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.