SWISS-TOWER 24/07/2023

മനോരോഗം വിഷയമാക്കി ഡോക്യുമെന്ററി എടുത്ത 17 കാരന് ഗോള്‍ഡന്‍ ബീവര്‍ പുരസ്‌കാരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നൗ: (www.kvartha.com 28.02.2017) മനോരോഗം വിഷയമാക്കി ഡോക്യുമെന്ററി എടുത്ത 17 കാരന് ഗോള്‍ഡന്‍ ബീവര്‍ പുരസ്‌കാരം ലഭിച്ചു. ലക്‌നൗ മണിപ്പാല്‍ പബ്ലിക് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ആദിത്യയാണ് കൊല്‍ക്കത്തയില്‍ വെച്ച് നടന്ന ഏഴാമത് നാഷണല്‍ സയന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് സ്വന്തമാക്കിയത്. 'ബ്രയിന്‍സ് ഫാള്‍ട്ട്' എന്നാണ് ഡോക്യുമെന്ററിയുടെ പേര്.

മനോരോഗം വിഷയമാക്കി ഡോക്യുമെന്ററി എടുത്ത 17 കാരന് ഗോള്‍ഡന്‍ ബീവര്‍ പുരസ്‌കാരം

ഒരാളുടെ ഭൗതികപരവും ജീവശാത്രപരവുമായ അവസ്ഥ എങ്ങനെ കുറ്റവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന വിഷയമാണ് ചിത്രത്തിലൂടെ ആദിത്യ പറയാനുദ്ദേശിച്ചത്. ഇന്ന് രാജ്യത്ത് കുറ്റ കൃത്യങ്ങളും അക്രമങ്ങളും വര്‍ധിച്ച് വരികയാണെന്നും അതുകൊണ്ടാണ് ഈ വിഷയം തെരഞ്ഞെടുത്തതെന്നും ആദിത്യ പറഞ്ഞു.

സുഹൃത്തായ തന്‍മീറ്റ് സിംഗും ധനഞ്ജയ് സിംഗ് ചൗഹാനും ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഈ വിദ്യാര്‍ത്ഥി ഡോക്യുമെന്ററിയുടെ വിശദീകരണം നല്‍കിയിരിക്കുന്നത് തന്‍മീറ്റ് സിംഗാണെന്നും വ്യക്തമാക്കി. ലോകേന്ദ്ര, പ്രതിമേഷ്, ശുഭം സിംഗ്, ഹര്‍ഷിത്, പ്രശാന്ത്, അഭിഷേക് തുടങ്ങി അഭിനയിച്ചവരെല്ലാം ആദിത്യയുടെ സുഹൃത്തുക്കളാണ്.

ഏഴ് മിനുട്ടും ഏഴ് സെക്കന്റുമുള്ള ഡോക്യുമെന്ററി ഡി എസ് എല്‍ ആര്‍ ക്യാമറ വെച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. സംവിധാനത്തിന് പുറമെ എഡിറ്റിംഗും ക്യാമറയുമെല്ലാം ആദിത്യ തന്നെയാണ് കൈകാര്യം ചെയ്തത്. അതേസമയം പരീക്ഷയായതിനാല്‍ സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ഈ മിടുക്കന് കഴിയില്ല. ബോളിവുഡ് സംവിധായകനായ മധുര്‍ ഭണ്ഡാര്‍ക്കറാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. നേരത്തെ 'ആന്റ്‌സ്' എന്ന ഡോക്യൂമെന്ററി ചെയ്തതിന് 2016 ലെ ഗോള്‍ഡന്‍ ബീവര്‍ പുരസ്‌കാരം ആദിത്യയെ തേടിയെത്തിരുന്നു.

Image Credit: Hindustan Times

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Lucknow boy wins Golden Beaver Award for documentary on psychopaths. A 17-year-old boy from Lucknow has won the Golden Beaver Award for his documentary on psychopaths at the recently concluded 7th National Science Film Festival that was held in Kolkata.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia