SWISS-TOWER 24/07/2023

ലൂസിഫറിന്റെ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം ആമസോണിന്; സ്വന്തമാക്കിയത് സര്‍വ്വകാല റെക്കോര്‍ഡ് തുകയ്ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 14.05.2019) പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം ആമസോണിന്. സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്. ഏകദേശം 13.5 കോടിയോളം രൂപയ്ക്കാണ് ലൂസിഫര്‍ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണ്‍ നേടിയെടുത്തത്. മലയാള സിനിമയിലെ ഒരു സര്‍വ്വകാല റെക്കോര്‍ഡ് തുകയാണ് ഇത്.

ലൂസിഫറിന്റെ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം ആമസോണിന്; സ്വന്തമാക്കിയത് സര്‍വ്വകാല റെക്കോര്‍ഡ് തുകയ്ക്ക്

മലയാള സിനിമയിലെ എറ്റവും വലിയ ഇന്‍ഡസ്ട്രി ഹിറ്റ് എന്ന നിലയിലേക്ക് ലൂസിഫര്‍ എത്തിച്ചേരുകയാണ്. മുരളി ഗോപി ആണ് തിരക്കഥ എഴുതിയത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് ഈ ചിത്രം ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിച്ചത്‌. പ്രദര്‍ശനം അമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത് 100ലധികം തിയറ്ററുകളിലാണ്. കേരളത്തില്‍ നിന്ന് മാത്രം 27,000 ഷോകള്‍ പൂര്‍ത്തിയാക്കിയിരുന്നു ലൂസിഫര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayalam, Kerala, News, film, Cinema, Mohanlal, Prithvi Raj, Record, Theater, Director, Entertainment, Lucifer's digital streaming rights to Amazon; It's made for the record of all time
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia