മോഹന്‍ലാലിനോട് ആക്ഷന്‍ പറഞ്ഞ് പൃഥ്വി; ചിത്രീകരണം ആരോധകരുടെ തള്ളിക്കയറ്റത്തിനിടെ, വീഡിയോ പുറത്തുവിട്ടു
Sep 5, 2018, 13:42 IST
തിരുവനന്തപുരം: (www.kvartha.com 05.09.2018) പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമായ ലൂസിഫറിന്റെ ചിത്രീകരണം തുടങ്ങി. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ലൂസിഫറിന്റെ പ്രധാനരംഗങ്ങള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിനു സമീപം ഓവര്‍ബ്രിഡ്ജിലാണ് നടന്നത്. മൂവായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മോഹന്‍ലാലും പങ്കെടുത്ത രംഗങ്ങളാണു ആദ്യം ചിത്രീകരിച്ചത്.
മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ആരാധകരുടെ തള്ളിക്കയറ്റത്തിനും ആരവങ്ങള്‍ക്കുമിടെ ഏറെ പണിപ്പെട്ടാണ് ചിത്രീകരണം നടന്നത്. അതിരാവിലെ മുതല്‍ ഷൂട്ടിങ് വിവരം അറിഞ്ഞു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെയും സമീപപ്രദേശങ്ങളിലെയും കെട്ടിടങ്ങളില്‍ സ്ഥാനം പിടിച്ചു. ആദ്യചിത്രമൊരുക്കുമ്പോള്‍ പൃഥ്വിരാജിലെ സംവിധായകന്‍ നേരിടുന്ന അധികവെല്ലുവിളി എന്താണെന്ന് കാട്ടിത്തരുന്ന വിഡിയോ അണിയറപ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ടിട്ടുണ്ട്.
വലിയ സമരം നടക്കുന്നതിനിടയിലേക്കു തന്റെ കറുത്ത അംബാസഡര്‍ കാറില്‍ ലാല്‍ വന്നിറങ്ങുന്ന രംഗങ്ങളാണു ചിത്രീകരിച്ചത്. പോലീസും സമരക്കാരും ബാരിക്കേഡും ഒക്കെയായി സംഘര്‍ഷഭൂമിയായ സ്ഥലത്തേക്കു വെള്ളമുണ്ടിലും ഷര്‍ട്ടിലും ലാല്‍ വരുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണു ക്യാമറയില്‍ പകര്‍ത്തിയത്. മോഹന്‍ലാലിനൊപ്പം കലാഭവന്‍ ഷാജോണും പങ്കെടുത്തു. ഈ മാസം മുഴുവന്‍ തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ചത്രീകരണം നടത്തും. നേരത്തേ കനകക്കുന്ന് കൊട്ടാരത്തില്‍ മോഹന്‍ലാലും മഞ്ജുവാരിയറും ഉള്‍പ്പെടുന്ന രംഗങ്ങള്‍ എടുത്തിരുന്നു.
മുരളിഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വണ്ടിപ്പെരിയാര്‍, കുമളി, ബംഗളൂരു, മുംബൈ, എറണാകുളം, എന്നിവയാണു മറ്റു ലൊക്കേഷനുകള്‍.
സച്ചിന്‍ ഖഡേക്കര്‍, ഇന്ദ്രജിത്ത്, സായികുമാര്‍, സംവിധായകന്‍ ഫാസില്‍, സുനില്‍ സുഗത, സാനിയ ഇയ്യപ്പന്‍, താരാ കല്യാണ്‍, പ്രവീണ തോമസ്, മാലാ പാര്‍വതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജും ഇന്ദ്രജിത്തും പല ചിത്രങ്ങളിലും ഒന്നിച്ചഭിനയിച്ചുണ്ടെങ്കിലും ഒരാള്‍ അഭിനേതാവും മറ്റൊരാള്‍ സംവിധായകനുമാായി എത്തുന്നു എന്നതും ലൂസിഫറിന്റെ പ്രത്യേകതയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 'Lucifer' shoot amidst thousands of fans, Thiruvananthapuram, News, Cinema, Entertainment, Director, Prithvi Raj, Mohanlal, Video, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.