'അർബുദമല്ല എന്റെ ജീവിതം എങ്ങനെയാണെന്ന് തീരുമാനിക്കേണ്ടത്': രോഗത്തോട് പൊരുതി ജീവിതത്തിലേക്ക് മടങ്ങിവരാൻ തയ്യാറെടുത്ത് സൊനാലി

 


ADVERTISEMENT

മുംബൈ: (www.kvartha.com 07.06.2021) മൂന്ന് വർഷങ്ങൾക്ക് മുൻപാണ് തനിക്ക് ക്യാൻസർ ആണെന്ന് ബോളിവുഡ് താരം സൊനാലി ബിന്ദ്രെ അറിയിച്ചത്. എന്നാൽ അർബുദമെന്ന തന്റെ സഹയാത്രികനെ പൊരുതി തോൽപിച്ച് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് സൊനാലി. ഈ അവസരത്തിൽ രോ​ഗക്കിടക്കയിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടവർക്ക് ഊർജം നൽകുന്ന വാക്കുകളുമായാണ് താരം എത്തിയിരിക്കുന്നത്.
Aster_MIMS

'അർബുദമല്ല എന്റെ ജീവിതം എങ്ങനെയാണെന്ന് തീരുമാനിക്കേണ്ടത്': രോഗത്തോട് പൊരുതി ജീവിതത്തിലേക്ക് മടങ്ങിവരാൻ തയ്യാറെടുത്ത് സൊനാലി

ക്യാൻസർ ചികിത്സാ സമയത്തെ ചിത്രവും ഏറ്റവും പുതിയ ചിത്രവും ചേർത്തുവച്ചാണ് പ്രചോദനം പകരുന്ന കുറിപ്പ് സൊനാലി പങ്കുവച്ചിരിക്കുന്നത്. സോയ അക്തർ, അഭിഷേക് ബച്ചൻ തുടങ്ങിവരെല്ലാം സൊനാലിയുടെ പോസ്റ്റിന് കമൻ്റുകളുമായി രം​ഗത്തെത്തി.

'സമയം എങ്ങനെയാണ് കടന്നു പോവുന്നത്….ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ എന്നിലെ ശക്തി കാണുന്നു, ബലഹീനത കാണുന്നു. പ്രധാനമേറിയത് ഇതൊന്നുമല്ല, അർബുദരോ​ഗം ഒരിക്കലും തന്റെ ജീവിതം എങ്ങനെയാകണമെന്ന് തീരുമാനിക്കരുതെന്ന എന്റെ ദൃഢനിശ്ചയമുണ്ടായിരുന്നു. നിങ്ങളുടെ ലോകം എങ്ങനെയാകണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. ആ യാത്ര നിങ്ങളുടെ കൈകളിലാണ്', സൊനാലി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

Keywords:  News, Mumbai, National, India, Entertainment, Cinema, Actress, Cancer, Film, Looking Back, Cancer Survivor Sonali Bendre Writes 'Didn't Let The C-Word Define My Life'.

< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia