ബോളിവുഡ് താരം സണ്ണി ഡിയോളിന് പിന്നാലെ പ്രമുഖ ഗായകനും ബി ജെ പിയില്‍ ചേര്‍ന്നു
Apr 26, 2019, 15:48 IST
മുംബൈ: (www.kvartha.com 26.04.2019) ബോളിവുഡ് താരം സണ്ണി ഡിയോളിന് പിന്നാലെ പഞ്ചാബി ഗായകന്‍ ദാലേര്‍ മെഹന്ദിയും ബിജെപിയില്‍ ചേര്‍ന്നു. 2013 ല്‍ കോണ്‍ഗ്രസിലേക്ക് പോയ ദലേര്‍ മെഹന്ദി ബി ജെ പിയില്‍ ചേര്‍ന്ന കാര്യം പി ടി ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയലിന്റെയും ഗായകനും ഡെല്‍ഹിയില്‍ സ്ഥാനാര്‍ഥിയുമായ ഹാന്‍സ് രാജ് ഹാന്‍സിന്റെയും സാന്നിധ്യത്തിലായിരുന്നു ദലേര്‍ മെഹന്ദി പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചത്. ഹാന്‍സ് രാജ് ഹാന്‍സിന്റെ മകനാണ് ദലേര്‍ മെഹന്ദിയുടെ മകളെ വിവാഹം ചെയ്തത്.
മുന്‍ ക്രിക്കറ്റ് താരവും ഈസ്റ്റ് ഡെല്‍ഹി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ ഗൗതം ഗംഭീര്‍, ബിജെപി നേതാവ് മനോജ് തിവാരി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
2013 ലെ മനുഷ്യ കടത്തുമായി ബന്ധപ്പെട്ട കേസില്‍ കുറ്റക്കാരനെന്ന് കണ്ട് ദലേര്‍ മെഹന്ദിയെ 2018 മാര്‍ച്ചില്‍ പഞ്ചാബ് കോടതി രണ്ടുവര്‍ഷത്തെ ജയില്‍ വാസത്തിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ജാമ്യം ലഭിച്ച് ഇദ്ദേഹം പുറത്തിറങ്ങി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ പാര്‍ട്ടിയെ ശാക്തീകരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് ബിജെപി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Lok Sabha elections: Singer Daler Mehndi joins BJP, Mumbai, News, Politics, BJP, Singer, Bollywood, Congress, Lok Sabha, Election, Trending, Cinema, National.
Keywords: Lok Sabha elections: Singer Daler Mehndi joins BJP, Mumbai, News, Politics, BJP, Singer, Bollywood, Congress, Lok Sabha, Election, Trending, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.