വീട്ടുജോലിക്കാരി സഹോദരിയായി, ഇപ്പോള്‍ അമ്മയും; കൊറോണ മഹാമാരിയെ തുടര്‍ന്ന് ലോകം മുഴുവനും പ്രതിരോധത്തിലായിരിക്കെ നടന് മോഹിത് മല്‍ഹോത്രയുടെ കുറിപ്പ് വൈറലാകുന്നു
Jun 2, 2021, 17:38 IST
ADVERTISEMENT
മുംബൈ: (www.kvartha.com 02.06.2021) കോവിഡ് വ്യാപനവും ലോക്ഡൗണും ആളുകളുടെ മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്. ദിവസ വേതനത്തില്‍ കഴിഞ്ഞു പോകുന്നവരുടെ ഉപജീവനമാര്‍ഗവും ഇതോടെ വഴിമുട്ടി. നമുക്ക് ചുറ്റുമുള്ളവരോട് ചെറിയ ഒരു കരുതല്‍ ഉണ്ടെങ്കില്‍ എല്ലാവര്ക്കും ഒരുമിച്ച് ദുരിതത്തില്‍ നിന്ന് കരകയറാം.
പരസ്പരം താങ്ങും തണലുമായി നിന്ന് പ്രതീക്ഷയുടെ വെട്ടത്തിലേക്ക് നടന്നു ചെല്ലാം. അത്തരത്തിലുള്ള കഥയാണ് ഹ്യൂമണ്‍സ് ഓഫ് ബോംബെയുടെ ഇസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തുന്നത്. നടന് മോഹിത് മല്‍ഹോത്രയാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. വീട്ടില്‍ ജോലി ചെയ്യുന്ന ഭാരതി എന്ന സ്ത്രീയാണ് കഥയിലെ നായിക.
നടന്റെ കുറിപ്പിലൂടെ;
12 വര്‍ഷമായി മുംബൈയിലാണ് ഞാന്‍ താമസിക്കുന്നത്. ഷൂടിങ്ങ് തിരിക്കുകളില് മുഴുകിയപ്പോള്‍ എനിക്ക് വീട്ടില്‍ ഒരു സഹായിയെ ആവശ്യമായി വന്നു. അങ്ങനെയാണ് ഭാരതി എന്റെ ജീവിതത്തിലേക്ക് വരുന്നത്. വീട്ടിലെ എല്ലാ ഭാരങ്ങളും ഭാരതി ഏറ്റെടുത്തു. എനിക്കിഷ്ടമുള്ള വിഭവങ്ങള്‍ എന്താണെന്നറിയാന്‍ അമ്മയുമായി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. പുതിയ റെസിപ്പികള്‍ പഠിക്കാന്‍ ഗൂഗിളില്‍ തിരയാന്‍ പഠിക്കുകയും ചെയ്തു. ഭാരതിയുടെ തായ് കറി അതിഗംഭീരമാണ്.
ഞാന്‍ എന്തെല്ലാമാണ് കഴിക്കുന്നതെന്ന് ഭാരതി കൃത്യമായി മനസ്സിലാക്കിയിരുന്നു. വൈകി വരുന്ന ദിവസങ്ങളില്‍ പുറത്ത് നിന്ന് ഭക്ഷണം വരുത്തി കഴിക്കുന്ന ശീലമുണ്ട്. ഒട്ടും ആരോഗ്യകരമല്ലാത്ത ഭക്ഷണമാണ് കഴിച്ചിരുന്നത്. അതെല്ലാം ഭാരതി നിരുത്സാഹപ്പെടുത്തിയിരുന്നു. ഞാന്‍ മര്യാദയ്ക്ക് ഭക്ഷണം കഴിച്ചില്ലെങ്കില്‍ അമ്മയെ വിളിച്ച് പരാതി പറയും.
ക്രമേണ ഞാനും ഭാരതിയും നന്നായി അടുത്തു. എന്റെ സ്വന്തം സഹോദരിയെപ്പോലെയാണ് എനിക്ക് തോന്നിയത്. ഭാരതിയുടെ മകന് രോഹിതുമായും എനിക്ക് അടുപ്പമുണ്ട്. ഒരിക്കല്‍ സംസാരത്തിനിടയില്‍ അവന് ഉപരിപഠനത്തിന് പോകണമെന്ന് പറഞ്ഞു. ഭാരതിയുടെ സാമ്പത്തികസ്ഥിതി നന്നായി അറിയാവുന്നതിനാല്‍ ഞാന്‍ അവന്റെ പഠന ചെലവുകള്‍ ഏറ്റെടുത്തു. ഭാരതി എനിക്ക് മൂത്ത സഹോദരിയാണെങ്കില്‍ അവരുടെ മകന് എനിക്ക് മരുമകനാണ്.
ലോക്ഡൗണില്‍ ഞാന്‍ ഡെല്‍ഹിയില്‍ കുടുങ്ങിപ്പോയി. ഭാരതി എന്റെ വീട്ടിലും. എന്നിരുന്നാലും ഞാന്‍ ശമ്പളം മുടക്കിയിരുന്നില്ല. എല്ലാ ദിവസവും ഞങ്ങള്‍ പരസ്പരം വിളിക്കും. ആരോഗ്യവിവരങ്ങളെക്കുറിച്ച് അന്വേഷിക്കും. എന്റെ മാത്രമല്ല, അമ്മയുടെ കാര്യങ്ങളും ഭാരതി അന്വേഷിക്കും. മൂന്ന് മാസത്തിന് ശേഷം ഞാന്‍ മുംബൈയില്‍ മടങ്ങിയെത്തി. ഭാരതി എനിക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി കാത്തിരിക്കുകയായിരുന്നു.
ഏഴ് മാസത്തിനുള്ളില്‍ ഭാരതിയ്ക്ക് ഉദ്യോഗക്കയറ്റം ലഭിച്ചു. ആദ്യം എന്റെ സഹോദരിയായി, പിന്നീട് അമ്മയായി മാറി. ഇനി മുതല്‍ ലോക്ഡൗണ്‍ മോം എന്ന് വിളിക്കുമെന്ന് ഞാന്‍ ഭാരതിയോട് തമാശയായി പറയാറുണ്ട്. അത് കേള്‍ക്കുമ്പോള്‍ ഭാരതി ചിരിക്കും- മോഹിത് കുറിക്കുന്നു.
മോഹിതിന്റെ ഹൃദയസ്പര്‍ശിയായ പോസ്റ്റിന് സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഒരാള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു, 'കൊള്ളാം ... കൊള്ളാം ... ഈ ഭൂമിയില്‍ അദ്ദേഹത്തെപ്പോലെ കൂടുതല്‍ മനുഷ്യരെ നമുക്ക് ആവശ്യമുണ്ട് ... ഭാരതി ദീദിയെയും പോലെ ... ആരാണ് കഠിനാധ്വാനവും ആത്മാര്‍ത്ഥതയോടെയും പ്രവര്‍ത്തിച്ചത്...'
മറ്റൊരു അഭിപ്രായം വായിച്ചു, 'ഇപ്പോള്‍ അതൊരു മനോഹരമായ കഥയാണ്.' 'ആഹ് അതി മനോഹരമാണ്! എത്ര മനോഹരമായ ആത്മാവ്, '.
'ലോക് ഡൗണ്‍ ഞങ്ങള്‍ വിചാരിച്ചതിലും കൂടുതല്‍ ഞങ്ങളെ പഠിപ്പിച്ചു, നിരുപാധികമായ രീതിയില്‍ സ്നേഹവും കരുതലും എന്താണെന്ന് ഞങ്ങള്‍ കണ്ടെത്തി! ഞങ്ങള്‍ ഇതില്‍ ഒന്നാണെന്നും ഒരുമിച്ച് മാത്രമേ ഞങ്ങള്‍ ജയിക്കൂ എന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു ' എന്നായിരുന്നു മറ്റൊരു വായനക്കാരന്റെ പ്രതികരണം.
Keywords: 'Like An Older Sister': Actor Mohit Malhotra Describes His Special Bond With House Help, Mumbai, News, Social Media, Cine Actor, Cinema, Lifestyle & Fashion, National, Lockdown.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


