ജയസൂര്യയുടേയും വിജയ ബാബുവിന്റേയും ഒരു ചിത്രവും ഇനി തിയേറ്റര്‍ കാണില്ല; ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 15.05.2020) ജയസൂര്യയുടേയും വിജയ ബാബുവിന്റേയും ഒരു ചിത്രവും ഇനി തിയേറ്റര്‍ കാണില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍. ജയസൂര്യ നായകനായ സൂഫിയും സുജാതയും ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിനെതിരെയാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ രംഗത്തെത്തിയത്.

സിനിമാ വ്യവസായം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഇത്തരത്തിലുള്ള നീക്കം ചതിയാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. പുതുമുഖ നിര്‍മാതാവാണ് ഇത്തരത്തിലൊരു കാര്യം ചെയ്തതെങ്കില്‍ മനസിലാക്കാനാകും. എന്നാല്‍ വലിയ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മാതാവും നടനും നടത്തിയ നീക്കം അംഗീകരിക്കാനാകില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ തുറന്നടിച്ചു.

ജയസൂര്യയുടേയും വിജയ ബാബുവിന്റേയും ഒരു ചിത്രവും ഇനി തിയേറ്റര്‍ കാണില്ല; ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍

ചിത്രം ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന് കൊടുക്കുകയാണെങ്കില്‍ വിജയ് ബാബുവിന്റെ മാത്രമല്ല അതിനെ പ്രമോട്ട് ചെയ്യുന്ന ജയസൂര്യയുടെയും ഒരു ചിത്രവും കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

സിനിമ തിയറ്ററില്‍ കളിച്ചാലേ അയാള്‍ സിനിമാ നടനാകൂ. ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ വരുമ്പോള്‍ അയാള്‍ സീരിയല്‍ നടനായി മാറും. അയാളുടെ ഭാവി കൂടി ചിന്തിക്കണ്ടേ. അതുകൊണ്ട് അത്തരം നീക്കം നടത്തുന്നത് എത്ര വലിയ നടനായാലും അയാളുടെ ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ കളിപ്പിക്കില്ലെന്ന തീരുമാനമാണ് ഞങ്ങള്‍ കൈക്കൊള്ളുന്നത് എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

Keywords:  Liberty Basheer slams Vijay Babu and Jayasurya over online release, Kochi, News, Cinema, Cine Actor, Entertainment, Criticism, Theater, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script