ലണ്ടൻ: (www.kvartha.com 19.05.2017) ലിയനാർഡോ ഡി കാപ്രിയോയെ മലയാളി ഒരിക്കലും മറക്കില്ല, ലോക സിനിമയിലെ പ്രേക്ഷകരും. ടൈറ്റാനിക് എന്ന ഒറ്റചിത്രത്തിലൂടെ പ്രേക്ഷകഹൃദയത്തിലെത്തിയ താരം. ഡി കാപ്രിയോ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ സ്വകാര്യ ജീവിതമാണ് വാർത്തയ്ക്ക് കാരണം.
ഡി കാപ്രിയോയും കാമുകി നിന അഡ്ഗാലും വേർപിരിഞ്ഞു. ഒരു വർഷത്തിന് ശേഷമാണ് ഇരുവരും പ്രണയം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. 42കാരനായ ഡി കാപ്രിയോയും 25കാരിയായ നിനയും കൂടിയാലോചിച്ചാണ് തീരുമാനത്തിലെത്തിയത്. സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും അറിയിച്ചു.
കഴിഞ്ഞ വർഷം ന്യൂയോർക്കിൽ ഇരുവരും നടത്തിയ ചുംബനും ഹോളിവുഡിലെ ചൂടൻ വാർത്ത ആയിരുന്നു. ഇതിന് ശേഷം ഇവരുടെ പ്രണയം മുറുകുകയും ചെയ്തിരുന്നു. എന്നാൽ ഒരുവർഷത്തിനിപ്പുറം പ്രണയം മതിയാക്കാൻ ഇരുവരും തീരുമാനിച്ചു.
ഡി കാപ്രിയോ നേരത്തേ കെല്ലി റോബ്രാഷ്, ടോണി ഗ്രാൻ, ആനി വ്യാലിറ്റ്സ്യാന, റെഫെയ്‍ലി, ജിസേൽ ബുഡ്ചെൻ എന്നിവരുമായും പ്രണയത്തിലായിരുന്നു. റെഫെയ്‍ലിയുമായി ഉണ്ടായിരുന്ന അഞ്ചു വർഷ പ്രണയമായിരുന്നു കൂട്ടത്തിൽ ദൈർഘ്യമേറിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Leonardo Dicaprio and Nina Agdal have called it quits after a year of dating. Turns out, there's no bad blood between the exes and that the 42-year-old actor and the 25-year-old Sports Illustrated model are ‘still friends’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.