Character Video | 'വരയന്‍' എന്ന ചിത്രത്തിലെ നായികയുടെ ക്യാരക്ടര്‍ വീഡിയോ പുറത്തുവിട്ട് ലിയോണ ലിഷോയ്
Jun 1, 2022, 13:55 IST
കൊച്ചി: (www.kvartha.com) 'വരയന്‍' എന്ന ചിത്രത്തിലെ നായികയായ ലിയോണ ലിഷോയുടെ ക്യാരക്ടര്‍ വീഡിയോ പുറത്തുവിട്ടു. നായികയുടെ രംഗം ഉള്‍പെടുത്തിയ ഒരു വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. 'ഡെയ്‌സി' എന്ന കഥാപാത്രമായിട്ട് ചിത്രത്തില്‍ അഭിനയിച്ച ലിയോണയ്ക്ക് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്.
സിജു വില്‍സണ്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് വരയന്‍. വൈദികനായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ സിജു വില്‍സന്‍ അവതരിപ്പിച്ചത്. സിജു വില്‍സനും ചിത്രത്തിലെ അഭിനയത്തിന് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.
ജിജോ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പല കാരണങ്ങളാല്‍ നീണ്ടുപോയ ചിത്രം റിലീസ് ചെയ്തപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാജേഷ് രാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രേമചന്ദ്രന്‍ എ ജിയാണ് ചിത്രം നിര്‍മിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.