ഞാന്‍ പേര് മാറ്റി, പുതിയ പേര് ആരാധകരോട് വെളിപ്പെടുത്തി നടി ലെന

 


ADVERTISEMENT

കൊച്ചി: (www.kvartha.com 17.01.2022) ഞാന്‍ പേര് മാറ്റി, പുതിയ പേര് ആരാധകരോട് വെളിപ്പെടുത്തി നടി ലെന. ഭാഗ്യം വരുന്നതിനായി നേരത്തെ നിരവധി താരങ്ങള്‍ തങ്ങളുടെ പേരില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു, അക്കൂട്ടത്തില്‍ ഇപ്പോള്‍ ലെനയുംപെട്ടു.

പേരിന്റെ കൂടെ ഒരു 'A' കൂടി ചേര്‍ത്തിരിക്കുകയാണ് താരം. 'LENAA' എന്നാണ് നടിയുടെ പുതിയ പേര്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി പുതിയ പേര് വെളിപ്പെടുത്തിയിരിക്കുന്നത്.

ഞാന്‍ പേര് മാറ്റി, പുതിയ പേര് ആരാധകരോട് വെളിപ്പെടുത്തി നടി ലെന

ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്‌പെലിംഗില്‍ മാറ്റം വരുത്തിയതെന്ന് നടി അറിയിച്ചു. 'ഞാന്‍ എന്റെ പേരിന്റെ സ്‌പെലിംഗ് മാറ്റി' എന്ന് പറഞ്ഞുകൊണ്ടാണ് താരം പുതിയ പേര് വെളിപ്പെടുത്തിയത്.

നേരത്തെ നടി റോമ തന്റെ പേരിന്റെ കൂടെ 'h' ചേര്‍ത്തിരുന്നു. അടുത്തിടെ നടന്‍ ദിലീപും പേരില്‍ മാറ്റം വരുത്തിയിരുന്നു. 'dileep', എന്നതിന് പകരം 'dilieep'എന്നാക്കിയിരുന്നു.

Keywords: Lena gives her name a makeover, changes to ‘Lenaa’, Kochi, News, Cinema, Actress, Entertainment, Kerala, Social Media.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia