SWISS-TOWER 24/07/2023

77-ാം പിറന്നാള്‍ നിറവില്‍ ഗാനഗന്ധര്‍വന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.01.2017) ഗാന ഗന്ധർവൻ യേശുദാസിന് എഴുപത്തി ഏഴ് വയസ്സ് പൂർത്തിയാകുന്നു.
50 വർഷത്തിലേറെയായി മലയാളികളുടെ സ്വകാര്യ അഹങ്കാരവും ജീവ വായുവുമായ ഗായകൻ യേശുദാസ് സംഗീത ലോകത്തേക്ക് കടന്ന് വന്നിട്ട്. തന്റെ സ്വര മാധുര്യം കൊണ്ട് മലയാളികളുടെ മനസ്സിൽ യേശുദാസ് കടന്ന് വരാത്ത ഒരു ദിവസം പോലുമുണ്ടായിട്ടില്ല.

അഗസ്റ്റിൻ ജോസഫിന്റേയും എലിസബത് ജോസഫിന്റേയും മകനായി 1940 ജനുവരി 10 ന് ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ യേശുദാസ് ജനിച്ചത്. ആർ.എൽ.വി. സംഗീത അക്കാദമിയിലും സ്വാതി തിരുനാൾ സംഗീത കോളജിലും സംഗീത പഠനം പൂർത്തിയാക്കിയ അദ്ദേഹം 1962 നവംബർ 14 ന് കാൽപ്പാടുകൾ എന്ന ചിത്രത്തിന് വേണ്ടി 'ജാതി ഭേദം മതദ്വേഷം'എന്ന ഗാനമാണ് ആദ്യമായി പാടിയത്. തുടർന്നങ്ങോട്ട് ആയിരക്കണക്കിന് ഗാനങ്ങൾക്ക് അദ്ദേഹം ജീവൻ നൽകി.

77-ാം പിറന്നാള്‍ നിറവില്‍ ഗാനഗന്ധര്‍വന്‍

സംസ്ഥാന ദേശീയ അന്തർദേശീയ അവാർഡുകൽ യധേഷ്ടം വാരിക്കൂട്ടിയ അദ്ദേഹം മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുഗ് തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഗാനമാലപിച്ചിട്ടുണ്ട്.
പതിവ് പോലെ കുടുംബത്തോടൊത്ത് മൂകാംബിക ക്ഷേത്രത്തിൽ വെച്ചാണ് യേസുദാസ് തന്റെ പിറന്നാള്‍ ആഘോഷിക്കുന്നത്.

Summary: Legendary singer Yesudas turns 77 on Tuesday. Wishing him happy birth day

Keywords:  Cinema, Entertainment, film, K.J Yesudas, Kerala, National, Singer, Song.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia