ഭയം, പ്രതികാരം, ചിരി, ദീപാവലി വെടിക്കെട്ടായി അക്ഷയ് കുമാറിന്റെ ഹൊറര്‍ കോമഡി സിനിമ എത്തുന്നു; 'ലക്ഷ്മി ബോംബ്' ട്രെയിലര്‍ പുറത്ത്
Oct 9, 2020, 15:00 IST
മുംബൈ: (www.kvartha.com 09.10.2020) ഭയം, പ്രതികാരം, ചിരി, ദീപാവലി വെടിക്കെട്ടായി അക്ഷയ് കുമാറിന്റെ ഹൊറര്‍ കോമഡി ചിത്രമായ 'ലക്ഷ്മി ബോംബ്' എത്തുന്നു. രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തുവിട്ടു. തമിഴില്‍ രാഘവ ലോറന്‍സ് സംവിധാനം ചെയ്ത ചിത്രമായ 'മുനി 2: കാഞ്ചന'യുടെ ഹിന്ദി റീമേക്ക് ആണ് ലക്ഷ്മി ബോംബ്. തുഷാര്‍ കപൂര്‍, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
കിയാര അദ്വാനി നായികയായി എത്തുന്ന ചിത്രം ഒടിടി റിലീസ് ആയി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ വഴി നവംബര്‍ ഒന്‍പതിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സുശാന്ത് സിംഗ് രാജ്പുതിന്റെ ദില്‍ ബേചാര ഉള്‍പ്പെടെ പല ചിത്രങ്ങളും ഡയറക്ട് ഒടിടി റിലീസ് ആയി ബോളിവുഡില്‍ ഇതിനകം എത്തിയെങ്കിലും ഒരു ബിഗ് ബജറ്റ് സൂപ്പര്‍താരത്തിന്റെ ചിത്രം ഇത് ആദ്യമാണ് എത്തുന്നത്.
അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യയ്ക്കു ശേഷം അക്ഷയ് കുമാര്‍ അഭിനയിക്കുന്ന ഹൊറര്‍ കോമഡി ചിത്രമാണിത്. 13 വര്‍ഷം മുന്‍പാണ് മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് പ്രിയദര്‍ശന്‍ ഒരുക്കിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.