അമേരികയില്‍ നിന്നും മകള്‍ എത്തിയില്ല; കന്നട നടന്‍ പുനീത് രാജ് കുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച
Oct 30, 2021, 21:38 IST
ബെന്‍ഗ്ലൂറു: (www.kvartha.com 30.10.2021) കഴിഞ്ഞദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ് കുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച നടക്കും. മകള്‍ വന്തിക അമേരികയില്‍ നിന്നെത്താന്‍ വൈകുന്നതാണ് സംസ്‌കാര ചടങ്ങുകള്‍ മാറ്റാന്‍ കാരണമായത്. നേരത്തെ ശനിയാഴ്ച വൈകുന്നേരമായിരുന്നു ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.
ജൂനിയര്‍ എന്‍ടിആര്‍, പ്രഭു ദേവ, മഹേഷ് ബാബു, യാഷ് അടക്കം സിനിമാ രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പിച്ചു. കര്‍ണാടകത്തില്‍ മറ്റന്നാള്‍ വരെ ദുഃഖാചരണമാണ്. കനത്ത പൊലീസ് സുരക്ഷാ വലയത്തിലാണ് ബെന്‍ഗ്ലൂറു നഗരവും വിശേഷിച്ച് കണ്‍ഡീരവ സ്റ്റേഡിയവും.
വെള്ളിയാഴ്ചയായിരുന്നു പുനീത് അന്തരിച്ചത്. സ്വന്തം ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പുനീതിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നാലെ വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഉച്ച കഴിഞ്ഞ് 2.30 നാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞതു മുതല്‍ വിക്രം ആശുപത്രിക്കു മുന്നിലേക്ക് ജനപ്രവാഹം ആരംഭിച്ചിരുന്നു. മരണവാര്‍ത്ത പുറത്തുവന്നതോടെ ആരാധകരില്‍ ചിലര്‍ അക്രമാസക്തരായി. ബസുകള്‍ തല്ലിത്തകര്‍ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ പ്രദേശം കനത്ത പൊലീസ് ബന്തവസിലായി.
അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനായി 6,000 പൊലീസ് ഉദ്യോഗസ്ഥരെയും 40 കെഎസ്ആര്‍പി പ്ലാറ്റൂണുകളെയുമാണ് നിലവില്‍ ബെന്‍ഗ്ലൂറു നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. ഒപ്പം സിറ്റി ആംഡ് റിസര്‍വും ആര്‍ എ എഫുമുണ്ട്. പുനീതിന്റെ മരണത്തില്‍ മനംനൊന്ത് രാഹുല്‍ എന്ന ആരാധകന്‍ ആത്മഹത്യ ചെയ്തിരുന്നു. രണ്ട് പേര്‍ ഹൃദയാഘാതം മൂലം മരിച്ചു.
മാതാപിതാക്കളായ ഡോ: രാജ് കുമാറിന്റെയും പര്‍വതമ്മയുടെയുമൊക്കെ ഭൗതികദേഹം അടക്കം ചെയ്ത കണ്ഡീരവ സ്റ്റുഡിയോയിലാണ് ചടങ്ങുകള്‍ നടക്കുക. പ്രിയനടനെ അവസാനമായി കാണാന്‍ പൊതുദര്‍ശനമുള്ള കണ്ഡീരവ സ്റ്റേഡിയത്തിലേക്ക് പതിനായിരങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്.
ജൂനിയര്‍ എന്‍ടിആര്‍, പ്രഭു ദേവ, മഹേഷ് ബാബു, യാഷ് അടക്കം സിനിമാ രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പിച്ചു. കര്‍ണാടകത്തില്‍ മറ്റന്നാള്‍ വരെ ദുഃഖാചരണമാണ്. കനത്ത പൊലീസ് സുരക്ഷാ വലയത്തിലാണ് ബെന്‍ഗ്ലൂറു നഗരവും വിശേഷിച്ച് കണ്‍ഡീരവ സ്റ്റേഡിയവും.
വെള്ളിയാഴ്ചയായിരുന്നു പുനീത് അന്തരിച്ചത്. സ്വന്തം ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പുനീതിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നാലെ വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഉച്ച കഴിഞ്ഞ് 2.30 നാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞതു മുതല്‍ വിക്രം ആശുപത്രിക്കു മുന്നിലേക്ക് ജനപ്രവാഹം ആരംഭിച്ചിരുന്നു. മരണവാര്‍ത്ത പുറത്തുവന്നതോടെ ആരാധകരില്‍ ചിലര്‍ അക്രമാസക്തരായി. ബസുകള്‍ തല്ലിത്തകര്‍ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ പ്രദേശം കനത്ത പൊലീസ് ബന്തവസിലായി.
അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനായി 6,000 പൊലീസ് ഉദ്യോഗസ്ഥരെയും 40 കെഎസ്ആര്‍പി പ്ലാറ്റൂണുകളെയുമാണ് നിലവില്‍ ബെന്‍ഗ്ലൂറു നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. ഒപ്പം സിറ്റി ആംഡ് റിസര്‍വും ആര്‍ എ എഫുമുണ്ട്. പുനീതിന്റെ മരണത്തില്‍ മനംനൊന്ത് രാഹുല്‍ എന്ന ആരാധകന്‍ ആത്മഹത്യ ചെയ്തിരുന്നു. രണ്ട് പേര്‍ ഹൃദയാഘാതം മൂലം മരിച്ചു.
Keywords: Late Actor Puneeth Rajkumar's Last Rites To Be Performed On Sunday, Bangalore, News, Karnataka, Dead, Cine Actor, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.