അരങ്ങൊഴിഞ്ഞെങ്കിലും മലയാളികളുടെ ഓര്‍മയില്‍ മായാതെ നെടുമുടി വേണു; താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത് മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള ചിത്രങ്ങൾ

 


കൊച്ചി: (www.kvartha.com 12.10.2021) അരങ്ങൊഴിഞ്ഞെങ്കിലും മലയാളികളുടെ ഓര്‍മയില്‍ മായാതെ നെടുമുടി വേണു. താൻ അഭിനയിച്ച ചില ചിത്രങ്ങള്‍ സ്‍ക്രീനിലേക്ക് എത്തും മുന്നേയാണ് താരത്തിന്റെ വിയോഗം.

അഭിനയം തുടങ്ങിയ കാലം മുതല്‍ ഇതുവരെ സിനിമാപ്രേമികൾ എന്നും ഓർത്തുവെക്കുന്ന നിരവധി ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.

അരങ്ങൊഴിഞ്ഞെങ്കിലും മലയാളികളുടെ ഓര്‍മയില്‍ മായാതെ നെടുമുടി വേണു; താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത് മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള ചിത്രങ്ങൾ

നെടുമുടി വേണു അഭിനയിച്ച ചിത്രങ്ങള്‍ പ്രധാനമായും അഞ്ചെണമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. മോഹൻലാലിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹം, ആറാട്ട് എന്നീ ചിത്രങ്ങളിലും മമ്മൂട്ടിയുടെ പുഴു, ഭീഷ്‍മപര്‍വം എന്നീ ചിത്രങ്ങളിലുമാണ് താരം അവസാനമായി അഭിനയിച്ചിരിക്കുന്നത്. സന്തോഷ് ശിവന്റെ സംവിധാനത്തിലുള്ള ചിത്രമായ ജാക് ആൻഡ് ജില്ലില്‍ മഞ്‍ജു വാര്യര്‍ക്ക് ഒപ്പവും നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സാമൂതിരി എന്ന കരുത്തുറ്റ കഥാപാത്രമായാണ് നെടുമുടി വേണു സ്‍ക്രീനിലേക്ക് എത്തുക.

Keywords:  News, Kochi, Kerala, State, Top-Headlines, Entertainment, Actor, Cinema, Film, Nedumudi Venu, Last films starring actor Nedumudi Venu.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia