ദിലീപ് കൈയേറിയതെന്ന ആരോപണം: ഡി സിനിമാസിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും

 


കൊച്ചി: (www.kvartha.com 27/07/2017) ദിലീപിന്റെ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതി നില നില്‍ക്കുന്ന സാഹചര്യത്തില്‍ ദിലീപിന്റെ ഡി സിനിമാസിന്റെയും കരുമാലൂരിലെയും ഭൂമി വ്യാഴാഴ്ച വീണ്ടും അളക്കും. രാവിലെ പതിനൊന്നരയോടെ തൃശൂര്‍ സര്‍വ്വെ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ഭൂമി അളക്കുക. രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപടക്കം ഏഴ് പേര്‍ക്ക് ഒരാഴ്ച മുമ്പ് നോട്ടീസ് നല്‍കിയിരുന്നു.

തിയേറ്റര്‍ നിര്‍മിക്കുന്നതിനായി ചാലക്കുടിയില്‍ ദിലീപ് പുറമ്പോക്ക് ഭൂമി കയ്യേറി എന്ന പരാതിയില്‍ ജില്ലാ ഭരണകൂടം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഭൂമി അളക്കുന്നത്. ഭൂമി കയ്യേറ്റ ആരോപണത്തില്‍ വിശദ അന്വേഷണം നടത്താന്‍ റവന്യൂ മന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഏഴു ദിവസത്തെ നോട്ടീസ് നല്‍കി സ്ഥലം അളക്കുന്നത്. തോട് ഉള്‍പ്പെടുന്ന പുറമ്പോക്ക് ഭൂമി കയ്യേറിയെന്നാണ് ദിലീപിനെതിരായ പരാതി.

നടന്‍ ദിലീപിന്റെ രണ്ടിടത്തെ ഭൂമി കൈയേറിയതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. എറണാകുളം കരുമാലൂരിലെ ഭൂമിയും ചാലക്കുടി ഡി സിനിമാസ് മള്‍ട്ടി പ്ലക്‌സ് പ്രവര്‍ത്തിക്കുന്ന ഭൂമിയുമാണ് കൈയേറ്റമാണെന്ന ആരോപണം ഉയര്‍ന്നത്. കരുമാലൂര്‍ ഭൂമി കൈയ്യേറിയതാണെന്നാണ് വില്ലേജ് ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ട്.

ദിലീപ് കൈയേറിയതെന്ന ആരോപണം: ഡി സിനിമാസിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും

കായല്‍ ഭൂമി കൈയേറി വില്‍പ്പന നടത്തിയെന്ന ആരോപണത്തിനു രേഖകളുടെ പിന്‍ബലമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. നടിക്കേസില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണു 2007 ല്‍ കുമരകത്തു നടത്തിയ ഭൂമിയിടപാടില്‍ കൈയേറ്റമുണ്ടെന്നു ആരോപണമുയര്‍ന്നത്.

ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടുമില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍  കൈയേറ്റമാണെന്നു സ്ഥാപിക്കാന്‍ സാധിക്കില്ല. കായല്‍ തീരത്തു ജലസേചന വകുപ്പു നേരിട്ടാണു കല്ലുകെട്ടിയിരിക്കുന്നത്. വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ചു കായല്‍ ഭൂമി കയറിയും ഇറങ്ങിയും കിടക്കും. അതുകൊണ്ടു തന്നെ ഇതു കൈയേറ്റമാണെന്നു   കണക്കാക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2005 ലാണു കുമരകത്തെ മൂന്ന് ഏക്കര്‍ 31 സെന്റ് ദിലീപ് വാങ്ങിയത്. 2007 ല്‍ മുംബൈ സ്വദേശിയുടെ ദുബായ് ആസ്ഥാനമായുള്ള കമ്പനിക്കു ഭൂമി മറിച്ചു വിറ്റു. ദിലീപിന്റെ ഭൂമി കയ്യേറ്റം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. ദിലീപുമായി റിയല്‍ എസ്റ്റേറ്റ് ബന്ധമുള്ള പ്രമുഖര്‍ അടക്കമുള്ളവര്‍ കുടുങ്ങുമെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dileep, Kochi, Cinema, Notice, Report, Arrest, Water, Dubai, Mumbai, Riyal estate,  News, Kerala,  Land encroachment; D cinemas land will be measured.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia