ആരൊക്കെ കരിവാരിതേക്കാന്‍ ശ്രമിച്ചാലും ഞാനും നിന്നെ അറിയുന്ന സിനിമാക്കാരും നിന്നോടൊപ്പമുണ്ട്; ദിലീപിനെ സപ്പോര്‍ട്ട് ചെയ്ത് ലാല്‍ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Jun 26, 2017, 15:58 IST
തിരുവനന്തപുരം: (www.kvartha.com 26.06.2017) നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ദിലീപിനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നതരത്തിലുള്ള വാര്‍ത്തകള്‍ ഉയര്‍ന്നുവരുന്നതിനിടെ താരത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് സംവിധായകന്‍ ലാല്‍ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ദിലീപിനെ 26 വര്‍ഷമായി തനിക്കറിയാമെന്നും ആരൊക്കെ കരിവാരിതേക്കാന്‍ ശ്രമിച്ചാലും ഞാനും നിന്നെ അറിയുന്ന സിനിമാക്കാരും നിന്നോടൊപ്പമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ ദിലീപിന് എഴുതിയ കത്തില്‍ വ്യക്തമാക്കി.
ദിലീപിനെ 26 വര്‍ഷമായി തനിക്കറിയാമെന്നും ആരൊക്കെ കരിവാരിതേക്കാന്‍ ശ്രമിച്ചാലും ഞാനും നിന്നെ അറിയുന്ന സിനിമാക്കാരും നിന്നോടൊപ്പമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ ദിലീപിന് എഴുതിയ കത്തില്‍ വ്യക്തമാക്കി.
കത്ത് ഇങ്ങനെയാണ്;
ദിലീപ്, നിന്നെ കഴിഞ്ഞ 26 വര്‍ഷങ്ങളായി എനിക്കറിയാം. ഞാന്‍ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്, നിന്നെ അറിയുന്ന സിനിമക്കാരും.
നേരത്തെ, ദിലീപിനെയും നാദിര്‍ഷായേയും പിന്തുണച്ച് യുവനടന്‍ ബിനീഷ് ബാസ്റ്റിനും രംഗത്തെത്തിയിരുന്നു. ദിലീപിനേയും നാദിര്‍ഷായേയും തേജോവധം ചെയ്യാനാണ് ഇവിടുത്തെ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നായിരുന്നു ബിനീഷ് പറഞ്ഞത്.

ദിലീപിന്റെ പേര് ഈ കേസിലേക്ക് വലിച്ചിഴച്ച ക്രിമിനലുകളുടെ നീക്കം കാണുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്ന് അജു വര്‍ഗീസ് പറഞ്ഞിരുന്നു. ഇത് അനീതിയാണെന്നും കേസില്‍ നീതി നടപ്പാകണമെന്നും എന്നാല്‍ അതൊരിക്കലും നിരപരാധിയായ ഒരു വ്യക്തിയുടെ പ്രതിച്ഛായ തകര്‍ത്താകരുതെന്നും അജു പറഞ്ഞിരുന്നു.
സലിം കുമാറും ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ഏഴുവര്‍ഷം മുന്‍പ് രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സിനിമാക്കാര്‍ക്ക് ഒരായിരം സംഘടനകള്‍ ഉണ്ട്. അതില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതു സംഘടനകളിലും ദിലീപ് അംഗവുമാണ്. എന്നിട്ടും അവരാരും വേണ്ട രീതിയില്‍ പ്രതികരിച്ചു കണ്ടില്ലെന്നും സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ സലിംകുമാര്‍ ചൂണ്ടിക്കാട്ടി.
Also Read:
അളവിനനുസരിച്ച് മദ്യം കൈവശം വെക്കുന്നവരെയും എക്സൈസ് പിടികൂടുന്നതായി ആരോപണം; നിയമം അനുസരിച്ചാലും പിഴയൊടുക്കേണ്ടിവരുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Lal Jose Support Dileep, Thiruvananthapuram, News, Facebook, Post, Letter, Kerala, Cinema, Entertainment.
Keywords: Lal Jose Support Dileep, Thiruvananthapuram, News, Facebook, Post, Letter, Kerala, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.