കുഞ്ചാക്കോ ബോബന്റെ ഷൂട്ടിംഗ് സ്ഥലത്ത് ആക്രമണം, 2 പേർക്ക് പരിക്ക്

 


ആലപ്പുഴ: (www.kvartha.com 11.12.2017) നടൻ കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് ആക്രമണം. രണ്ട് പേർക്ക് പരിക്കേറ്റു. ആലപ്പുഴ കൈനഗരിയിലെ 'കുട്ടനാടന്‍ മാര്‍പാപ്പ' എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അക്രമണമുണ്ടായത്. അജ്ഞരായ അഞ്ചംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവത്തില്‍ രണ്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍, സലീം കുമാര്‍ തുടങ്ങി നൂറോളം പേര്‍ ലൊക്കേഷനിലുള്ളപ്പോഴായിരുന്നു അക്രമണം.

ശിക്കാരി ശംഭുവിന് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രമാണ് ‘കുട്ടനാടന്‍ മാര്‍പാപ്പ’. സലിംകുമാര്‍ സംവിധാനം ചെയ്ത് നായകനായഭിനയിച്ച കറുത്ത ജൂതന്റെ കാമറാമാനായ ശ്രീജിത്ത് വിജയനാണ് ഈ ചിത്രത്തിന്റെ സംവിധാനം. മലയാളം മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഹസീബ് ഹനീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ ഷൂട്ടിംഗ് സ്ഥലത്ത് ആക്രമണം, 2 പേർക്ക് പരിക്ക്

അതേസമയം സംഭവത്തെ തുടർന്ന് ഷൂട്ടിംഗ് നിർത്തി വെച്ചു. പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്. അക്രമത്തിന് കാരണമെന്താണെന്ന് അറിയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

Summary: Unknown gang has erupted attack at actor Kunchakko Boban's shooting set. Two got injured and many others are in shock. Kuttanadan marppapa is the film acted by Kunchakko Boban and Salim Kumar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia