കുഞ്ചാക്കോ ബോബനും രഞ്ജിത്ത് ശങ്കറും ആദ്യമായി ഒന്നിക്കുന്ന 'രാമന്റെ ഏദൻതോട്ടം' ട്രെയിലർ പുറത്തിറങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 06.04.2017) കുഞ്ചാക്കോ ബോബൻ നായകനാകുന്ന  'രാമന്‍റെ ഏദൻതോട്ടം'  ട്രെയിലർ പുറത്തിറങ്ങി. പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേതം എന്ന സിനിമക്ക് ശേഷം രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയാണ് 'രാമന്റെ ഏദൻ തോട്ടം'

ഇതാദ്യമായാണ് കുഞ്ചാക്കോ ബോബൻ രഞ്ജിത്ത് ശങ്കർ സിനിമയിൽ നായകനാകുന്നത്. രഞ്ജിത്ത് തന്നെയാണ് സിനിമയുടെ രചന നിർവഹിക്കുന്നതും. അനു സിത്താരയാണ് നായിക. അജു വർഗ്ഗീസ്, രമേശ് പിഷാരടി, ജോജു ജോർജ്, മുത്തുമണി എന്നിവരാണ്  താരങ്ങൾ . മധു നീലകണ്ഠനാണ് ഛായാഗ്രഹണം. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം നൽകുന്നു.

കുഞ്ചാക്കോ ബോബനും രഞ്ജിത്ത് ശങ്കറും ആദ്യമായി ഒന്നിക്കുന്ന 'രാമന്റെ ഏദൻതോട്ടം' ട്രെയിലർ പുറത്തിറങ്ങി

ഡ്രീസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറാണ് നിർമ്മാണം. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്യുന്ന സിനിമ മെയ് 12 ന്   റിലീസ് ചെയ്യും.

Summary: Kunchakko Boban's new film 'Ramante Edan Thottamm' trailer released, Ranjith Shankar directing new movie Ramante Edan Thottam is the first film who brings Kunchakko Boban as lead role. Anu Sithara is leading actress.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia