തിരുവനന്തപുരം: (www.kvartha.com 26.05.2017) കുഞ്ചാക്കോ ബോബൻ എന്ന് പേരു കേൾക്കുമ്പോഴെ ഒരു ചെറുചിരി ചുണ്ടിൽ വിരിയും. ചാക്കോച്ചന്‍റെ ചിത്രങ്ങളും അതുപോലെ തന്നെയാണ്. ചോക്ലേറ്റ് നായകനെന്ന പരിവേഷത്തിൽ നിന്ന് മോചനം നേടിയ ചാക്കോച്ചൻ ടേക്ക് ഓഫ്, രാമന്റെ ഏദൻതോട്ടം തുടങ്ങിയ സിനിമകളിലൂടെ എല്ലാവരെയും വിസ്മയിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ പുതിയ ചിത്രത്തിൽ ചാക്കോച്ചൻ ഒട്ടും ചിരിക്കാത്ത വേഷത്തിലെത്തുന്നു.
സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന വർണ്യത്തിൽ ആശങ്ക എന്ന സിനിമയിൽ ഒരിക്കലും ചിരിക്കാത്ത ഒരാളുടെ വേഷത്തിലാണ് ചാക്കോച്ചൻ എത്തുന്നത്. കൗട്ട ശിവൻ എന്നാണ് കുഞ്ചാക്കോയുടെ കഥാപാത്രത്തിന്റെ പേര്. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ എന്നീ ചിത്രങ്ങൾക്ക ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർണ്യത്തിൽ ആശങ്ക. നാടകകൃത്തായ തൃശൂർ ഗോപാൽജിയാണ് തിരക്കഥ രചിക്കുന്നത്. തൃശൂരാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.
നായിക ഇല്ല എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. താടിയും പറ്റവെട്ടിയ മുടിയുമാണ് ലുക്ക്. എല്ലാ തരത്തിലും കുഞ്ചാക്കോയുടെ പുതിയൊരു മേക്ക് ഓവർ ആയിരിക്കും ഈ കഥാപാത്രമെന്നും സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു. സുരാജ് വെഞ്ഞാറമൂട്, രചന നാരായണൻ കുട്ടി, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Kunchacko Boban's recent characters have been poles apart in terms of characterisation — be it the nurse in Take Off, an estate owner in Ramante Edenthottam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.