സ്‌നേഹമുള്ള മകന്റ അമ്മ, 6 റൗഡി കുട്ടികളുടെ അമ്മൂമ്മ; അമ്മയുടെ പിറന്നാള്‍ദിനം ആഘോഷിച്ച് ചാക്കോച്ചനും കുടുംബവും; ഒപ്പം മനോഹരമായൊരു കുറിപ്പും

 


ADVERTISEMENT

കൊച്ചി: (www.kvartha.com 01.03.2021) അമ്മ മോളി ബോബന്റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഫെബ്രുവരി 29 നാണ് മോളി ബോബന്റെ പിറന്നാള്‍. ഇത്തവണ ഈ ദിവസം ഇല്ലാത്തതിനാല്‍ ഫെബ്രുവരി 28 ന് രാത്രിയായിരുന്നു ആഘോഷം. മക്കള്‍ക്കും ചെറുമക്കള്‍ക്കുമൊപ്പമുളള പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവച്ച ചാക്കോച്ചന്‍, മനോഹരമായൊരു കുറിപ്പും എഴുതിയിട്ടുണ്ട്. സ്‌നേഹമുള്ള മകന്റ അമ്മ, 6 റൗഡി കുട്ടികളുടെ അമ്മൂമ്മ; അമ്മയുടെ പിറന്നാള്‍ദിനം ആഘോഷിച്ച് ചാക്കോച്ചനും കുടുംബവും; ഒപ്പം മനോഹരമായൊരു കുറിപ്പും
Aster_MIMS
'കഴിഞ്ഞ രാത്രി അമ്മാഞ്ഞി കൂളിനൊപ്പമായിരുന്നു. മോളി ബോബന് സന്തോഷ ജന്മദിനാംശംസകള്‍. സ്‌നേഹമുള്ളൊരു മകന്റേയും സുന്ദരികളായ രണ്ട് പെണ്‍മക്കളുടേയും അമ്മ. ആറ് റൗഡി കുട്ടികളുടെ അമ്മൂമ്മ. എന്റെ സ്‌നേഹമയിയായ ഭാര്യയുടെയും രണ്ട് കിടു അളിയന്മാരുടേയും അമ്മായിയമ്മ' എന്നാണ് ചാക്കോച്ചന്‍ കുറിച്ചിരിക്കുന്നത്.

ഫര്‍ഹാന്‍ ഫാസില്‍, ലക്ഷ്മി മേനോന്‍, ഗൗരി നന്ദ, ശിവദ തുടങ്ങി നിരവധി താരങ്ങളും ആരാധകരും കുഞ്ചാക്കോയുടെ പോസ്റ്റിന് താഴെ അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

Keywords:  Kunchacko Boban's mother Moly Boban's birthday celebration, Kochi,News,Birthday Celebration, Cinema, Social Media, Cine Actor, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia