SWISS-TOWER 24/07/2023

നഷ്ടത്തിലോടുന്ന സ്ഥാപനം നൈസായിട്ട് കുഞ്ഞിന് കൊടുത്തുവല്ലേ; രമേഷ് പിഷാരടിയെ ട്രോളി ആരാധിക

 



കൊച്ചി: (www.kvartha.com 13.07.2020) ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും പിറന്ന മകനാണ് ഇസഹാഖ്. താര കുടുംബത്തിന്റെ കണ്‍മണിക്ക് ഒട്ടേറെ ആരാധകരും ഉണ്ട്. കുഞ്ചാക്കോ ബോബന്‍ ഷെയര്‍ ചെയ്യുന്ന കുഞ്ഞിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അത്തരത്തില്‍ ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞിന് കിട്ടിയ സമ്മാനത്തിന്റെ ഫോട്ടോ കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. സമ്മാനം നല്‍കിയത് മറ്റാരുമല്ല രമേഷ് പിഷാരടിയാണ്.

നഷ്ടത്തിലോടുന്ന സ്ഥാപനം നൈസായിട്ട് കുഞ്ഞിന് കൊടുത്തുവല്ലേ; രമേഷ് പിഷാരടിയെ ട്രോളി ആരാധിക

കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബന്‍ കുഞ്ഞിന് കിട്ടിയ സമ്മാനത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. രമേഷ് പിഷാരടി നല്‍കിയ സമ്മാനം ആണ് എന്നാണ് ക്യാപ്ഷന്‍. കെഎസ്ആര്‍ടിസി ബസിന്റെ മോഡലാണ് സമ്മാനമായി രമേഷ് പിഷാരടി കൊടുത്തത്. ജൂനിയറിന് വേണ്ടി രമേഷ് പിഷു എന്റര്‍പ്രൈസ് എന്നാണ് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്.

നഷ്ടത്തിലോടുന്ന സ്ഥാപനം നൈസായിട്ട് കുഞ്ഞിന് കൊടുത്തുവല്ലേ; രമേഷ് പിഷാരടിയെ ട്രോളി ആരാധിക

ഇതിന് പിന്നാലെ ഒട്ടേറെ ആരാധകര്‍ കമന്റുകളുമായി രംഗത്ത് എത്തി. നഷ്ടത്തിലോടുന്ന സ്ഥാപനം നൈസായിട്ട് കുഞ്ഞിന് കൊണ്ടു കൊടുത്തു അല്ലെ, പിഷു യു ആര്‍ ഗ്രേറ്റ് എന്നാണ് ഒരു ആരാധിക എഴുതിയിരിക്കുന്നത്. ബസിന്റെ ഫ്രണ്ടില്‍ സൂപ്പര്‍ ഫാസ്റ്റ്. ബോര്‍ഡില്‍ എഫ് പി പിഷു പറ്റിച്ചോ എന്ന് മറ്റൊര് ആരാധകന്‍. ഗവിക്ക് ഒന്ന് പോയി വരായിരുന്നു എന്നാണ് മറ്റൊരു കമന്റ്. എന്തായാലും ആരാധകരും പിഷുവിന്റെ സമ്മാനം ഏറ്റെടത്തിരിക്കുകയാണ്.

Keywords: News, Kerala, Kochi, Cinema, Entertainment, Kunjacko Boban, Baby, KSRTC, Facebook, Social Network, Comments, Kunchacko Boban share a gift from Ramesh Pisharody
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia