മലയാളത്തിന്റെ 'നിത്യഹരിത' താരത്തിന് 43-ാം ജന്മദിനം; നിഴല്‍, മോഹന്‍കുമാര്‍ ഫാന്‍സ് എന്നീ ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ സമ്മാനം
Nov 2, 2020, 11:56 IST
കൊച്ചി: (www.kvartha.com 02.11.2020) മലയാളത്തിന്റെ 'നിത്യഹരിത' താരം കുഞ്ചാക്കോ ബോബന് 43-ാം ജന്മദിനം. പിറന്നാള്‍ ദിനത്തില്‍ തന്റെ രണ്ട് ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് താരം. നിഴല്‍, മോഹന്‍കുമാര്‍ ഫാന്‍സ് എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
എഡിറ്റര്‍ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നിഴല്‍'. നയന്‍താരയാണ് ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയായെത്തുന്നത്. ലൗ ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തില്‍ എത്തുന്ന ചിത്രമാണ് നിഴല്‍. എസ് സഞ്ജീവാണ് ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും, സൂരജ് എസ് കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി- സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി- ടൈറ്റില്‍ ഡിസൈന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍.
Thank you Team 🥳🥳MOHANKUMAR FANS🥳🥳 Jisjoy,Listin and the entire lovely gang😘
Posted by Kunchacko Boban on Sunday, 1 November 2020
ജിസ് ജോയ് ആണ് മോഹന്‍കുമാര്‍ ഫാന്‍സ് സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയും ജിസ് ജോയും ചേര്‍ന്നാണ് ചിത്രത്തിന് കഥയെഴുതിയിരിക്കുന്നത്. പുതുമുഖം അനാര്‍ക്കലി നാസറാണ് ചിത്രത്തിലെ നായിക. ബാഹുല്‍ രമേശാണ് ഛായാഗ്രഹണം. കൃഷ്ണകുമാര്‍, ശ്രീനിവാസന്‍, സൈജു കുറുപ്പ്, വിനയ് ഫോര്‍ട്ട്, ബേസില്‍ ജോസഫ്, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ താരത്തിന് ജന്മദിനാശംസകളുമായെത്തി.
Presenting yours truly as, First Class Judicial Magistrate👨🏻⚖️ .....Mr.JOHN BABY.... Sometimes you have to fear your own Shadow!!!! .......”NIZHAL”.......
Posted by Kunchacko Boban on Sunday, 1 November 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.