Ottu Video Song | ഒരു മുഖം മനം തിരഞ്ഞിതാ..; കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന 'ഒറ്റി'ലെ പുതിയ ഗാനം പുറത്തുവിട്ടു
Aug 28, 2022, 17:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന 'ഒറ്റി'ലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു മുഖം മനം തിരഞ്ഞിതാ.. എന്ന തുടങ്ങുന്ന മനോഹരപ്രണയഗാനം എഴുതിയത് വിനായക് ശശികുമാറാണ്. കെ എസ് ഹരിശങ്കര്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയത് അരുള്‍ രാജ് ആണ്.
ദ്വിഭാഷാ ചിത്രമായതിനാല്‍ പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയതാണ് ഒറ്റ്. സെപ്റ്റംബര്‍ രണ്ടിന് ചിത്രം തമിഴ്- മലയാളം ഭാഷകളില്‍ തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും. തമിഴില്‍ രണ്ടകം എന്ന പേരിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ടിപി ഫെല്ലിനിയാണ് ഒറ്റിന്റെ സംവിധായകന്‍.
25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രം കൂടിയാണ് 'ഒറ്റ്'. ജാകി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ത്രിലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ് സഞ്ജീവാണ്.
Keywords: News,Kerala,State,Kochi,Entertainment,Cinema,Actor,YouTube,Song,Social-Media, Kunchacko Boban and Arvind Swami's movie 'Ottu' Lyric Video Song Out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

