നടി സഞ്ജന ഗല്‍റാണിക്കൊപ്പം കസിനോയില്‍ പോയി; ലഹരി കേസില്‍ ദള്‍ നേതാക്കളും; തങ്ങളുടെ പേര് വലിച്ചിഴച്ച സമീര്‍ അഹമ്മദ് ഖാനെതിരെ മുന്‍ മുഖ്യമന്ത്രി കുമാര സ്വാമി
Sep 13, 2020, 11:35 IST
ബംഗളൂരു: (www.kvartha.com 13.09.2020) ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് ദള്‍ നേതാക്കളുടെ പേര് വലിച്ചിഴച്ച കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ് ഖാനെതിരെ ദള്‍ കക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമി രംഗത്ത്. ലഹരി കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിക്കൊപ്പം ശ്രീലങ്കയിലെ കസിനോയില്‍ പോയെന്ന ആരോപണം ചൂടുപിടിച്ചിരിക്കെയാണ് സമീര്‍ അഹമ്മദ് ഖാന്‍ ദള്‍ നേതാക്കളെയും ഇതിലേക്കു വലിച്ചിട്ടത്. കസിനോയില്‍ പോയതില്‍ എന്താണ് തെറ്റെന്നും, താന്‍ മാത്രമല്ല ഒട്ടേറെ ദള്‍ എംഎല്‍എമാരും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും കുമാരസ്വാമിക്കൊപ്പം കൊളംബോയില്‍ ഉണ്ടായിരുന്നുവെന്നുമാണ് സമീറിന്റെ അവകാശവാദം. ശനിയാഴ്ചയാണ് സമീര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം പാര്‍ട്ടിയുടെ രഹസ്യ അജന്‍ഡയും ഭാവി പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യാന്‍ നേതാക്കളും നിയമജ്ഞരും ഉള്‍പ്പെടുന്ന സംഘം കൊളംബോയില്‍ പോയിരുന്നുവെന്നും 2014ല്‍ നടന്ന സംഭവത്തില്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ വിഡിയോ സംഭാഷണം പോലും ഉള്ളതിനാല്‍ അതില്‍ രഹസ്യമൊന്നുമില്ലെന്നുമാണ് കുമാരസ്വാമിയുടെ പ്രതികരണം. താന്‍ ആദ്യവും അവസാനവുമായി നടത്തിയ ശ്രീലങ്കന്‍ സന്ദര്‍ശനമായിരുന്നു അതെന്നും കുമാരസ്വാമി അറിയിച്ചു. എന്നാല്‍ അന്നു ദള്‍ അംഗമായിരുന്ന സമീര്‍ അഹമ്മദ് ഖാന്‍ യാതൊരു ബന്ധവുമില്ലാതെയാണ് ഇപ്പോഴത്തെ സംഭവങ്ങളുമായി ഇതിനെ കൂട്ടിക്കുഴയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കന്നഡ ചലച്ചിത്രതാരങ്ങള്‍ക്കും ഗായകര്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്തുവെന്നാരോപിച്ച് നാര്‍കോട്ടിക്‌സ് വിഭാഗം ബംഗളൂരുവില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതോടെയാണ് മയക്കുമരുന്ന് കേസ് ശക്തമായത്. അറസ്റ്റിന് തൊട്ടുപിന്നാലെ സിറ്റി പൊലീസും അന്വേഷണം ആരംഭിച്ചു. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിനു പുറമെ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മയക്കുമരുന്ന് കുംഭകോണത്തിന്റെ സാമ്പത്തിക വശങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
അതിനിടെ നടിമാരുമായി ബന്ധപ്പെട്ട ലഹരിക്കേസിലെ പ്രതികളിലൊരാളായ വൈഭവ് ജെയ്‌നിനെ സിസിബി അറസ്റ്റ് ചെയ്തു. കോട്ടണ്‍പേട്ട് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ അഞ്ചാം പ്രതിയാണിയാള്‍. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നു സിസിബി ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.
Keywords: Kumaraswamy Slams Congress MLA For His 'Colombo' Remark, Bangalore, News, Politics, Cinema, Actress, Allegation, Probe, Media, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.