SWISS-TOWER 24/07/2023

തന്റെ ഒരു സിനിമയിലും രമ്യയെ അഭിനയിപ്പിക്കില്ല, അവളെ ഒരു നടിയായി കാണാനും പറ്റില്ല; സംവിധായകന്‍ കൃഷ്ണവംശി

 


ചെന്നൈ: (www.kvartha.com 22.07.2017) ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാഹുബലി എന്ന ഇതിഹാസ ചിത്രത്തിലൂടെ നടി രമ്യ കൃഷ്ണന്‍ വീണ്ടും അഭിനയലോകത്ത് എത്തിയത്. ബാഹുബലിയില്‍ നോട്ടത്തിലും ഭാവത്തിലും രാജമാതാവിന്റെ പ്രൗഢി വ്യക്തമായി രമ്യ കൃഷ്ണനില്‍ തെളിഞ്ഞുനിന്നിരുന്നു. ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ രമ്യയ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു.

അതിനു മുന്‍പ് പടയപ്പ സിനിമയിലെ നീലാംബരിയാണ് ഇതു പോലെ രമ്യയ്ക്ക് കയ്യടി നേടിക്കൊടുത്തത്. ഇന്ത്യയ്ക്കകത്തും പുറത്തുമായി രമ്യയ്ക്ക് അഭിനന്ദനങ്ങളെത്തുമ്പോള്‍ ശിവഗാമി ദേവിയെ അംഗീകരിക്കാത്തത് ഒരേയൊരാള്‍ മാത്രമാണ്, ഭര്‍ത്താവും സംവിധായകനുമായ കൃഷ്ണ വംശി.

 തന്റെ ഒരു സിനിമയിലും രമ്യയെ അഭിനയിപ്പിക്കില്ല, അവളെ ഒരു നടിയായി കാണാനും പറ്റില്ല; സംവിധായകന്‍ കൃഷ്ണവംശി

ബാഹുബലിയിലെ രമ്യയുടെ കഥാപാത്രത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ആ സിനിമയുടെ എല്ലാ ക്രെഡിറ്റും രാജമൗലിക്കാണെന്നാണ് കൃഷ്ണവംശി പറയുന്നത്. രമ്യയുടെ ഏറ്റവും മികച്ച സിനിമയൊന്നുമല്ല ബാഹുബലിയെന്നും അമ്മൊരു, നരസിംഹ എന്നീ ചിത്രങ്ങളില്‍ നല്ല അഭിനയം കാഴ്ചവെച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഒരിക്കലും രമ്യയെ ഞാനെന്റെ സിനിമയില്‍ അഭിനയിപ്പിക്കില്ലെന്നും കൃഷ്ണവംശി പറയുന്നു. കാരണം തനിക്കവളെ ഒരു നടിയായികാണാന്‍ പറ്റില്ല. എന്റെ ഒരേയൊരു സിനിമയിലാണ് രമ്യ അഭിനയിച്ചത്, പക്ഷേ അത് വിവാഹത്തിന് മുന്‍പായിരുന്നെന്നും കൃഷ്ണ വംശി കൂട്ടിച്ചേര്‍ത്തു.

ആറാം ക്ലാസില്‍ പഠിക്കുന്ന ഋത്വിക് വംശിയാണ് താര ദമ്പതികളുടെ മകന്‍. മകനോടൊപ്പം ചിലവഴിക്കാനാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്ന് ഇരുവരും പറഞ്ഞു.

Also Read:
സ്‌കൂള്‍ പ്രവേശനത്തിന്റെ പേരില്‍ പണപ്പിരിവ്; ഡിഡിഇ സ്‌കൂളിലെത്തി അന്വേഷണം നടത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Krishna Vamsi Sensational Comments on Ramya Krishna, Chennai, News, Criticism, Cinema, Entertainment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia