പെട്രോള്‍ വില വര്‍ധനയും ലക്ഷദ്വീപ് പ്രക്ഷോഭങ്ങളും തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല, ഇത് 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സല്‍; യു പി ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ യോഗി ആദിത്യനാഥ് സര്‍കാരിനെ അഭിനന്ദിച്ച് നടന്‍ കൃഷ്ണ കുമാര്‍

 


തിരുവനനന്തപുരം: (www.kvartha.com 04.07.2021) പെട്രോള്‍ വില വര്‍ധനയും ലക്ഷദ്വീപ് പ്രക്ഷോഭങ്ങളും തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല, ഇത് 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സല്‍. യു പി ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ യോഗി ആദിത്യനാഥ് സര്‍കാരിനെ അഭിനന്ദിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാര്‍. പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു കൃഷ്ണ കുമാര്‍. തന്റെ ഫേസ്ബുക് പേജിലൂടെയാണ് യോഗി ആദിത്യനാഥ് സര്‍കാരിനെ അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്.

പെട്രോള്‍ വില വര്‍ധനയും ലക്ഷദ്വീപ് പ്രക്ഷോഭങ്ങളും തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല, ഇത് 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സല്‍; യു പി ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ യോഗി ആദിത്യനാഥ് സര്‍കാരിനെ അഭിനന്ദിച്ച് നടന്‍ കൃഷ്ണ കുമാര്‍

75 സീറ്റില്‍ 67ഉം ബിജെപിക്ക്. പ്രതിപക്ഷത്തെ ആപ്പ ഊപ്പ അണ്ടന്‍ അടകോടന്‍ എല്ലാത്തിനേം കൂടി കൂട്ടിയപ്പോള്‍ ഏഴ് എണ്ണം. ബെസ്റ്റ്. ഒരു ഇന്നോവ ടാസ്‌കി വിളിയെടാ. റിഹേഴ്‌സല്‍ ഇങ്ങനെ എങ്കില്‍ 2022 ലെ ടേകില്‍ എന്താവും അവസ്ഥ. തെരഞ്ഞെടുപ്പ് നടത്തുന്നതിനായി കോടികള്‍ ചെലവാക്കണോ. അല്ല വെറുതെ പറഞ്ഞെന്നേ ഉള്ളൂ.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്‌സല്‍. 75 സീറ്റില്‍ 67ഉം ബിജെപിക്ക്. പ്രതിപക്ഷത്തെ ആപ്പ ഊപ്പ അണ്ടന്‍ അടകോടന്‍ എല്ലാത്തിനേം കൂടി കൂട്ടിയപ്പോള്‍ 7 എണ്ണം. ബെസ്റ്റ്. ഒരു ഇന്നോവ ടാസ്‌കി വിളിയെടാ. റിഹേഴ്‌സല്‍ ഇങ്ങനെ എങ്കില്‍ 2022 ലെ ടേകില്‍ എന്താവും അവസ്ഥ. തെരഞ്ഞെടുപ്പ് നടത്തുന്നതിനായി കോടികള്‍ ചെലവാക്കണോ. അല്ല വെറുതെ പറഞ്ഞെന്നേ ഉള്ളൂ.

പെട്രോള്‍, ഷേവ് ലക്ഷദ്വീപ്, ടൂള്‍കിറ്റ് ടീമുകള്‍ നിശബ്ദമാണ്. ആഴ്ചകളായി കരയുന്നവര്‍ക്ക് ഒരു ദിവസം റെസ്റ്റ്. അത് നല്ലതാണ്. ഇത്തവണ ബാലറ്റ് പേപ്പറിലായതിനാല്‍ ഇവിഎമിന്റെ പേരിലും കരയാന്‍ കഴിഞ്ഞില്ല. മികച്ച ഭരണം കാഴ്ച വച്ച മുഖ്യമന്ത്രി യോഗിക്കും മറ്റു മന്ത്രിസഭാ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഒപ്പം യുപിയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് ഒരായിരം നന്ദിയും. ജയ് ഹിന്ദ്.

Keywords:  Krishna Kumar congratulates UP CM Yogi Adityanath for BJP's win in Zila Panchayat Polls, Thiruvananthapuram, News, Politics, BJP, Facebook Post, Actor, Criticism, Kerala, Cinema.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia