Investigation Started | നിര്‍മാതാക്കളുടെ പരാതി ലഭിച്ചതിന് പിന്നാലെ ഷോപിങ് മാളില്‍ യുവനടിമാര്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്
Sep 28, 2022, 12:13 IST
കോഴിക്കോട്: (www.kvartha.com) നിര്‍മാതാക്കളുടെ പരാതി ലഭിച്ചതിന് പിന്നാലെ നഗരത്തിലെ ഷോപിങ് മാളില്‍ യുവനടിമാര്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് ആണ് അന്വേഷണം നടത്തുന്നത്.
അന്വേഷണത്തിന്റെ ആദ്യഘട്ടമായി നടിമാരുടെ മൊഴി രേഖപ്പെടുത്തും. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും അതിക്രമം നടത്തിയവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പുറത്തുവന്ന ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികളെ എത്രയും പെട്ടെന്ന് തന്നെ പിടികൂടാനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തുന്നത്.
അതിക്രമത്തിനിരയായ നടിമാരില്‍ ഒരാള്‍ നിലവില്‍ കണ്ണൂരിലും മറ്റൊരാള്‍ കൊച്ചിയിലുമാണുള്ളത്. അതിനാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്താനായി വനിതാ എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ണൂരിലേക്കും കൊച്ചിയിലേക്കും തിരിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രി കോഴിക്കോട് ഹൈലൈറ്റ് മാളില്‍നടന്ന ചടങ്ങിന് പിന്നാലെയാണ് യുവനടിമാര്‍ക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കാണ് യുവനടിമാരും നടന്മാരും അടങ്ങുന്ന സംഘം മാളിലെത്തിയത്. വന്‍ ജനക്കൂട്ടമാണ് പരിപാടി കാണാനായി മാളില്‍ തടിച്ചുകൂടിയിരുന്നത്. തുടര്‍ന്ന് ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് യുവനടിമാര്‍ക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്. അതിക്രമം കാട്ടിയ ഒരാളെ നടിമാരില്‍ ഒരാള്‍ തല്ലാനൊരുങ്ങുകയും ചെയ്തു.
സംഭവത്തിന് ശേഷം അതിക്രമത്തിന് ഇരയായ നടിമാരില്‍ ഒരാള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ആള്‍ക്കൂട്ടത്തില്‍നിന്ന് ഒരാള്‍ തന്നെ കയറിപ്പിടിച്ചെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഈ സമയത്ത് എന്തുചെയ്യണമെന്നറിയാതെ വല്ലാത്ത മരവിപ്പിക്കുന്ന അനുഭവമാണുണ്ടായതെന്നും എവിടെയാണ് കയറിപ്പിടിച്ചതെന്ന് പറയാന്‍ അറപ്പുതോന്നുകയാണെന്നും ഇത്രയും ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ളവരാണോ നമുക്ക് ചുറ്റുമുള്ളതെന്നും നടി ചോദിച്ചിരുന്നു.
ആ സമയത്ത് തനിക്ക് പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും നടി പറഞ്ഞിരുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പലയിടങ്ങളിലും പോയിട്ടും അവിടെയൊന്നും ഉണ്ടാകാത്ത വൃത്തികെട്ട അനുഭവമാണ് കഴിഞ്ഞദിവസമുണ്ടായതെന്നും നടി പറഞ്ഞിരുന്നു. തനിക്ക് പ്രിയപ്പെട്ട സ്ഥലമായിരുന്നു കോഴിക്കോടെന്നും നടി പറഞ്ഞു.
Keywords: Kozhikode: police started investigation on actresses molestation attempt case. Kozhikode, News, Police, Molestation attempt, Actress, Complaint, CCTV, Cinema, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.