10 വര്‍ഷത്തെ പ്രണയത്തിനുശേഷം പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; നടി ലക്ഷ്മി പ്രമോദ് ഒളിവില്‍; കുരുക്കു മുറുക്കി പൊലീസ്; താരത്തെ പ്രതി ചേര്‍ക്കും

 


കൊല്ലം: (www.kvartha.com 10.09.2020) 10 വര്‍ഷത്തെ പ്രണയത്തിനുശേഷം പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെതിരെ കുരുക്കു മുറുക്കി പൊലീസ്. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ലക്ഷ്മിയുമായി റംസി നല്ല അടുപ്പത്തിലായിരുന്നുവെന്നും ഇരുവരും സമൂഹമാധ്യമത്തില്‍ ഒന്നിച്ച് ടിക് ടോക് ചെയ്തിട്ടുണ്ട് എന്നും പൊലീസ് പറഞ്ഞു.

ലക്ഷ്മി ഷൂട്ടിങ്ങിനായി പോകുമ്പോള്‍ റംസിയേയും കൂട്ടിയിരുന്നു. കുഞ്ഞിനെ നോക്കാനാണെന്ന് പറഞ്ഞാണ് കൊണ്ടുപോയിരുന്നത്. ദിവസങ്ങള്‍ക്ക് ശേഷം ഹാരിസിനൊപ്പം വീട്ടിലേക്ക് പറഞ്ഞുവിടുകയാണ് പതിവെന്നും റംസിയുടെ മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

10 വര്‍ഷത്തെ പ്രണയത്തിനുശേഷം പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; നടി ലക്ഷ്മി പ്രമോദ് ഒളിവില്‍; കുരുക്കു മുറുക്കി പൊലീസ്; താരത്തെ പ്രതി ചേര്‍ക്കും


അതുകൊണ്ടുതന്നെ റംസിയും ലക്ഷ്മിയും തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിര്‍ണായകമാകുമെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ മരണത്തില്‍ കുടുങ്ങുമെന്ന് ബോധ്യമായതോടെ നടിയും കേസില്‍ ആരോപണ വിധേയരായവരും ഒളിവില്‍ പോയതായും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു. കേസില്‍ രണ്ട് ദിവസത്തിനുള്ളില്‍ നടി ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഹാരിസുമായുള്ള ബന്ധത്തില്‍ മൂന്നു മാസം റംസി ഗര്‍ഭിണിയായിരിക്കേ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കും. ലക്ഷ്മിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണും പൊലീസിന്റെ കസ്റ്റഡിയിലാണ്. ഹാരീസിന്റെ ഉമ്മയേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഉമ്മയുടെ ഫോണും കസ്റ്റഡിയില്‍ എടുക്കും.

നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ആത്മഹത്യയ്ക്ക് പ്രേരണ നല്‍കിയ കുടുംബാംഗങ്ങളെക്കുറിച്ചും ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്‍പില്‍ കൊണ്ടു വരണമെന്ന് റംസിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

ആത്മഹത്യാപ്രേരണ, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൊട്ടിയം സ്വദേശിയായ റംസിയെന്ന ഇരുപത്തിനാലുകാരി കഴിഞ്ഞ വ്യാഴാഴ്ചയാണ് തൂങ്ങിമരിച്ചത്. ഹാരിസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. ഇതിനിടെ സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരിസ് പെണ്‍കുട്ടിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണു പരാതി.

Keywords:  Kottiyam suicide case: serial actress is absconding, says police, Kollam, News, Trending, Suicide, Woman, Actress, Allegation, Parents, Complaint, Police, Kerala, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia