'കയ്യും കാലും എടുക്കുന്നതിലും എളുപ്പമല്ലേടാ തീര്‍ക്കുന്നത്'; ആസിഫ് അലിയും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'കൊത്തി'ന്റെ ടീസര്‍ പുറത്ത്; രാഷ്ട്രീയ കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് സൂചന

 


ADVERTISEMENT


കൊച്ചി: (www.kvartha.com 04.02.2022) രാഷ്ട്രീയ കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന സൂചന നല്‍കികൊണ്ട് 'കൊത്തി'ന്റെ ടീസര്‍ പുറത്ത്. സമ്മര്‍ ഇന്‍ ബത്‌ലഹേമിനുശേഷം രഞ്ജിത്തും സിബി മലയിലും ഒന്നിക്കുന്ന പുതിയ ചിത്രം കൂടിയാണ് കൊത്ത്. ചിത്രത്തില്‍ ആസിഫ് അലിയും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു.
Aster_MIMS

'കയ്യും കാലും എടുക്കുന്നതിലും എളുപ്പമല്ലേടാ തീര്‍ക്കുന്നത്'; ആസിഫ് അലിയും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'കൊത്തി'ന്റെ ടീസര്‍ പുറത്ത്; രാഷ്ട്രീയ കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് സൂചന


സംവിധായകന്‍ രഞ്ജിത്തും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിഖിലാ വിമലാണ് നായിക. വിജിലേഷ്, ശ്രീലഷ്മി, ശ്രിനിത്ത് രവി, ശിവന്‍ സോപാനം, അതുല്‍ രാംകുമാര്‍, ദിനേശ് ആലപ്പി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

ഷാനു, സുമേഷ് എന്നീ രണ്ടു ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ. അയ്യപ്പനും കോശിക്കും ശേഷം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊകേഷന്‍.

Keywords:  News, Kerala, State, Kochi, Entertainment, Cinema, Video, Social Media, Business, Finance, Kotthu Movie teaser out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia