'കയ്യും കാലും എടുക്കുന്നതിലും എളുപ്പമല്ലേടാ തീര്‍ക്കുന്നത്'; ആസിഫ് അലിയും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'കൊത്തി'ന്റെ ടീസര്‍ പുറത്ത്; രാഷ്ട്രീയ കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് സൂചന
Feb 4, 2022, 12:10 IST
കൊച്ചി: (www.kvartha.com 04.02.2022) രാഷ്ട്രീയ കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന സൂചന നല്‍കികൊണ്ട് 'കൊത്തി'ന്റെ ടീസര്‍ പുറത്ത്. സമ്മര്‍ ഇന്‍ ബത്‌ലഹേമിനുശേഷം രഞ്ജിത്തും സിബി മലയിലും ഒന്നിക്കുന്ന പുതിയ ചിത്രം കൂടിയാണ് കൊത്ത്. ചിത്രത്തില്‍ ആസിഫ് അലിയും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു.
സംവിധായകന്‍ രഞ്ജിത്തും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിഖിലാ വിമലാണ് നായിക. വിജിലേഷ്, ശ്രീലഷ്മി, ശ്രിനിത്ത് രവി, ശിവന്‍ സോപാനം, അതുല്‍ രാംകുമാര്‍, ദിനേശ് ആലപ്പി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
ഷാനു, സുമേഷ് എന്നീ രണ്ടു ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ. അയ്യപ്പനും കോശിക്കും ശേഷം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊകേഷന്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.