കൊടകര കുഴല്‍പണ കേസില്‍ കെ സുരേന്ദ്രനെ മാത്രം അന്വേഷണത്തില്‍ ഉള്‍പെടുത്തിയാല്‍ മതിയോ? സുരേഷ് ഗോപി എംപിയുടെ പങ്കും അന്വേഷിക്കണം, നടനും തൃശൂരില്‍ വന്നുപോയത് ഹെലികോപ്റ്ററിലാണെന്ന് പത്മജ വേണുഗോപാല്‍

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 05.06.2021) കൊടകര കുഴല്‍പണ കേസില്‍ സുരേഷ് ഗോപി എംപിയുടെ പങ്കും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാത്രം അന്വേഷണത്തില്‍ ഉള്‍പെടുത്തിയാല്‍ മതിയോയെന്നും അവര്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുരേഷ് ഗോപിയും ഹെലികോപ്റ്ററിലാണ് തൃശൂരില്‍ വന്നുപോയതെന്നും പത്മജ സമൂഹമാധ്യമത്തില്‍ കുറിച്ചു.
Aster_MIMS

കൊടകര കുഴല്‍പണ കേസില്‍ കെ സുരേന്ദ്രനെ മാത്രം അന്വേഷണത്തില്‍ ഉള്‍പെടുത്തിയാല്‍ മതിയോ? സുരേഷ് ഗോപി എംപിയുടെ പങ്കും അന്വേഷിക്കണം, നടനും തൃശൂരില്‍ വന്നുപോയത് ഹെലികോപ്റ്ററിലാണെന്ന് പത്മജ വേണുഗോപാല്‍

കുറിപ്പിന്റെ പൂര്‍ണരൂപം:

കെ സുരേന്ദ്രനെ മാത്രം അന്വേഷണത്തില്‍ ഉള്‍പെടുത്തിയാല്‍ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററില്‍ ആണ് തൃശൂരില്‍ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചെലവില്‍ ഇതെല്ലാം കാണിച്ചിട്ടുണ്ടോ? ഇതും അന്വേഷണ വിഷയമാക്കേണ്ടതല്ലേ?

Keywords:  Kodakara hawala case; Padmaja Venugopal asks probe in to Suresh Gopi's role in the case, Thrissur, News, Black Money, Cinema, Actor, Suresh Gopi, Politics, Social Media, Facebook Post, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia