നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും; അന്വേഷിക്കുന്നത് ഗൂഢാലോചന
Jun 29, 2017, 13:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലുവ: (www.kvartha.com 29.06.2017) കൊച്ചിയില്‍ കാറിവല്‍ വെച്ച് നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്. ഗൂഢാലോചനയെ കുറിച്ചാണു ഇപ്പോള്‍ അന്വേഷിക്കുന്നതെന്നും ദിലീപുമായി ബന്ധപ്പെട്ട അന്വേഷണം തീര്‍ന്നിട്ടില്ലെന്നും നടനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യുമെന്നും ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ് അറിയിച്ചു . കേസില്‍ വേറെ കുറച്ചു കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ട്. നടി ആക്രമിക്കപ്പെട്ട ഗൂഢാലോചനയുമായി ബന്ധപ്പെട്ട ബാക്കിപത്രമാണു പ്രധാനമായും ഇപ്പോള്‍ അന്വേഷിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട ഗൂഢാലോചനയുമായി ബന്ധപ്പെട്ടും ദിലീപുമായി ബന്ധപ്പെട്ടുമുള്ള കേസും അന്വേഷിക്കുന്നുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. എല്ലാ ആംഗിളും പരിശോധിക്കും. എന്നാല്‍ ദിലീപിന്റെ പരാതിയില്‍ രണ്ടുമാസമായിട്ടും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെപ്പറ്റിയുള്ള ചോദ്യത്തിനു വ്യക്തമായി ഒന്നും പറയാന്‍ റൂറല്‍ എസ്പി തയ്യാറായില്ല.
കേസില്‍ ദിലീപിനേയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയേയും നീണ്ട ചോദ്യം ചെയ്യലിനുശേഷം പോലീസ് വിട്ടയച്ചെങ്കിലും കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. 13 മണിക്കൂറോളം ആലുവ പോലീസ് ക്ലബില്‍ എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ മൊഴിയെടുക്കല്‍ നടന്നു. ബുധനാഴ്ച ഉച്ചയ്ക്കു 12.30ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1.15നാണു അവസാനിച്ചത്. ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴി രേഖപ്പെടുത്തി. വിശദമായി ഇരുവരെയും വായിച്ചുകേള്‍പ്പിച്ചു. ദിലീപ് പോലീസിനോടു കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വാസ്തവം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
എല്ലാകാര്യങ്ങളിലും വിശദമായ മൊഴിയെടുത്തതായും താന്‍ വളരെ ആത്മവിശ്വാസത്തിലാണെന്നും പുലര്‍ച്ചെ പോലീസ് ക്ലബില്‍നിന്നു പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിച്ചു. വ്യാഴാഴ്ച കൊച്ചിയില്‍ നടക്കുന്ന 'അമ്മ' ജനറല്‍ ബോഡിയില്‍ പങ്കെടുക്കുമെന്നും ദിലീപ് അറിയിച്ചു. ബുധനാഴ്ച ദിലീപ് ഇല്ലാതെയാണു അമ്മ എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്നത്. ചെന്നൈയില്‍ ആയതിനാല്‍ നടി രമ്യാ നമ്പീശനും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. അമ്മ വാര്‍ഷികയോഗത്തില്‍ നടി അക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യുമെന്നു ഇടവേള ബാബു അറിയിച്ചു. എക്‌സിക്യുട്ടീവ് യോഗത്തിലും വിഷയം ചര്‍ച്ചയായതായി അദ്ദേഹം പറഞ്ഞിരുന്നു.

Also Read:
ശക്തമായ കാറ്റില്‍ സ്‌കൂള്‍ പരിസരത്തെ കൂറ്റന്‍മാവ് ഒടിഞ്ഞു വീണു; കുട്ടികള്‍ ക്ലാസിലായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi police may call Dileep, Nadhirshah for questioning again if necessary, Aluva, Police, News, Controversy, Conspiracy, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.