SWISS-TOWER 24/07/2023

ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസ്; അന്വേഷണം ഡോക്ടറായ നിര്‍മാതാവിലേക്കും

 


ADVERTISEMENT

കൊച്ചി: (www.kvartha.com 09.03.2019) ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അന്വേഷണം ഡോക്ടറായ നിര്‍മാതാവിലേക്കും നീളുന്നു. നടിക്ക് വധ ഭീഷണിയുണ്ടെന്ന് പോലീസിനെ ഇന്‍ഫോം ചെയ്തത് ഈ നിര്‍മാതാവായിരുന്നു. സംശയത്തെ തുടര്‍ന്ന് ഇയാളുടെ കൊല്ലത്തെ വീട്ടില്‍ നേരത്തെ പോലീസ് റെയ്ഡ് നടത്തിയിരുന്നു.

2018 ഡിസംബര്‍ 15ന് പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെയ്പ്പ് ഉണ്ടാകുന്നതിനു മുമ്പുതന്നെ നടിക്കെതിരെ വധഭീക്ഷണിയുണ്ടെന്ന് നിര്‍മാതാവ് പോലീസിന് വിവരം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും രണ്ടു ദിവസം ബ്യൂട്ടി പാര്‍ലറിന്റെ പരിസരത്ത് നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു.

 ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസ്; അന്വേഷണം ഡോക്ടറായ നിര്‍മാതാവിലേക്കും

ഇതിനു പിന്നാലെയാണ് വെടിവെയ്പ്പുണ്ടായത്. നടിക്ക് ഭീഷണിയുണ്ടെന്ന് എങ്ങനെ അറിഞ്ഞുവെന്ന് ഇയാളോട് ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചില്ല. പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അതിനിടെ ബ്യൂട്ടി പാര്‍ലര്‍ കേസിലെ ഒന്നാം പ്രതി അധോലോക കുറ്റവാളി രവി പൂജാരിയെ ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍നിന്ന് വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സെനഗലില്‍ അറസ്റ്റിലായെങ്കിലും രണ്ടു മാസത്തില്‍ക്കൂടുതല്‍ രവി പൂജാരിയെ കസ്റ്റഡിയില്‍ വെയ്ക്കാന്‍ അവര്‍ക്ക് കഴിയില്ല. അതിനാലാണ് വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi beauty parlour shooting: Crime Branch identifies gang members who opened fire, Kochi, News, Trending, Actress, Cinema, Gun attack, Police, Probe, Entertainment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia