SWISS-TOWER 24/07/2023

Dance School | ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യം; കൊച്ചിയില്‍ 'മാതംഗി' നൃത്ത വിദ്യാലയവുമായി നവ്യ നായര്‍

 


ADVERTISEMENT


കൊച്ചി: (www.kvartha.com) മലയാളികളുടെ പ്രിയതാരം നവ്യ നായര്‍ ശക്തമായി തിരിച്ചെത്തിയ കഥാപാത്രമായിരുന്നു വി കെ പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തീ'. മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗന്‍ഡേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ. 
Aster mims 04/11/2022

ഒരിടവേളക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ നവ്യയ്‌ക്കൊപ്പം നടന്‍ വിനായകനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. നന്ദനം എന്ന ചിത്രത്തില്‍ ബാലാമണിയായി പ്രേക്ഷക മനസില്‍ ഇടം നേടിയ താരം ഇതിനോടകം നിരവധി കഥാപാത്രങ്ങളെയാണ് സിനിമാസ്വാദകര്‍ക്ക് സമ്മാനിച്ചത്. 

Dance School | ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യം; കൊച്ചിയില്‍ 'മാതംഗി' നൃത്ത വിദ്യാലയവുമായി നവ്യ നായര്‍


ഇപ്പോഴിതാ പുതിയോരു കരിയറിന് കൂടി തുടക്കമിടുകയാണ് നവ്യ. കൊച്ചിയില്‍ ഒരു നൃത്തവിദ്യാലയം ആരംഭിക്കുകയാണ് നവ്യ നായര്‍. ഡിസംബര്‍ മൂന്നിന് ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് ആരംഭിക്കും. പ്രശസ്ത ഭരതനാട്യം നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദ് ആണ് ഉദ്ഘാടക. 

മാതംഗിയുടെ വെബ്‌സൈറ്റില്‍  സംവിധായകന്‍ സിബി മലയില്‍ സ്വിച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് പ്രിയദര്‍ശിനി ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള രണ്ട് ദിവസത്തെ ശില്‍പശാലയ്ക്കും തുടക്കമാകും. സൂര്യ കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം പി, കെ മധു , എസ് എന്‍ സ്വാമി, നൃത്തരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ കലാധരന്‍, മനു മാസ്റ്റര്‍ തുടങ്ങിയവരും പങ്കെടുക്കും. 

Keywords:  News,Kerala,State,Kochi,Actress,Entertainment,Cinema,Top-Headlines,Latest-News,Lifestyle & Fashion, Kochi: Actress Navya Nair starting MAATHANGI dance school
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia