SWISS-TOWER 24/07/2023

Marriage | അതിയ ഷെട്ടിയും കെ എല്‍ രാഹുലും തമ്മില്‍ വിവാഹിതരാവുന്നതായി റിപോര്‍ട്; സ്ഥിരീകരണം നല്‍കി സുനില്‍ ഷെട്ടി

 


ADVERTISEMENT

മുംബൈ: (www.kvartha.com) ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകള്‍ അതിയ ഷെട്ടിയും ഇന്‍ഡ്യന്‍ ക്രികറ്റ് താരം കെ എല്‍ രാഹുലും തമ്മില്‍ വിവാഹിതരാവുന്നതായി റിപോര്‍ട്. ഇരുവരുടേയും വിവാഹം സംബന്ധിച്ച് സുനില്‍ ഷെട്ടിയാണ് സ്ഥിരീകരണം നല്‍കിയതെന്നാണ് റിപോര്‍ടില്‍ വ്യക്തമാക്കുന്നത്. ലിവിംഗ് ടുഗെദറില്‍ കഴിയുന്ന ഇരുവരും ഈയടുത്ത് ബാന്ദ്രയിലെ ആഡംബര വീട്ടിലേക്ക് താമസം മാറിയിരുന്നു.
Aster mims 04/11/2022

Marriage | അതിയ ഷെട്ടിയും കെ എല്‍ രാഹുലും തമ്മില്‍ വിവാഹിതരാവുന്നതായി റിപോര്‍ട്; സ്ഥിരീകരണം നല്‍കി സുനില്‍ ഷെട്ടി

ഖാണ്ഡലയിലെ സുനില്‍ ഷെട്ടിയുടെ ബംഗ്ലാവില്‍ വെച്ച് ഇരുവരും വിവാഹിതരാവുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഖാണ്ഡലയിലെ ബംഗ്ലാവില്‍ വിവാഹ പ്ലാനര്‍മാര്‍ സന്ദര്‍ശനം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഡിസംബര്‍-ജനുവരി മാസങ്ങളിലെ ആദ്യ ആഴ്ച കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും മുംബൈയില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കെ എല്‍ രാഹുലിന്റെ ക്രികറ്റ് ഷെഡ്യൂളിനനുസരിച്ചാണ് വിവാഹ തീയതി നിശ്ചയിക്കുക. അതേസമയം, വിവാഹത്തെ കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല. ഇരുവരും ഉടന്‍ വിവാഹിതരാവുമെന്ന് സുനില്‍ ഷെട്ടി വ്യക്തമാക്കിയിരുന്നു. ഏഷ്യ കപ്, ലോക കപ്, ദക്ഷിണാഫ്രികന്‍ പര്യടനം, ആസ്‌ട്രേലിയന്‍ പര്യടനം തുടങ്ങി മത്സരങ്ങളുടെ തിരക്കിലാണ് കെ എല്‍ രാഹുല്‍. ഈ തിരക്കുകള്‍ കഴിഞ്ഞ ഇടവേള ലഭിക്കുന്നതിനനുസരിച്ച് വിവാഹമുണ്ടാകുമെന്നാണ് സുനില്‍ഷെട്ടി വ്യക്തമാക്കുന്നത്.

Keywords: KL Rahul and Athiya Shetty to tie knot at Sunil Shetty’s Khandala residence: Reports, Mumbai, News, Cricket, Cinema, Bollywood, Cine Actor, Marriage, National.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia